ഹൃദയാഘാതം മൂലം 11 വയസുകാരൻ മരിച്ചു . കർണാടകയിലെ ഹാസൻ ജില്ലയിലെ ആളൂർ താലൂക്കിലെ ചന്നപ്പൂർ ഗ്രാമത്തിലാണ് സംഭവം. സർക്കാർ സീനിയർ പ്രൈമറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി സച്ചിനാണ് മരിച്ചത്.
കഴിഞ്ഞ ദിവസം ശാരീരികമായ അസ്വസ്ഥതയെ തുടർന്ന് സ്‌കൂളില്‍ പോകാതെ വീട്ടില്‍ തന്നെ കഴിഞ്ഞ സച്ചിന് ഉറക്കത്തിനിടെയാണ് ഹൃദയാഘാതം ഉണ്ടായതെന്ന് ഡോക്ടർമാർ പറഞ്ഞു. ഉറങ്ങിക്കിടന്ന മകനെ വിളിച്ചുണർത്താൻ എത്തിയ അമ്മ കാവ്യശ്രീ കണ്ടത് അബോധാവസ്ഥയിലായ മകനെയാണ്. പരിഭ്രാന്തരായ മാതാപിതാക്കള്‍ ഉടൻ തന്നെ ആളൂർ സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















