വിദേശത്തേക്ക് ചേക്കേറുന്ന മലയാളികളുടെ എണ്ണം ഓരോ ദിവസവും കൂടി വരികയാണ്. യുകെയും കാനഡയും അയർലൻഡും ന്യൂസീലൻഡും ഓസ്ട്രേലിയയും അമേരിക്കയുമെല്ലാം മലയാളികളുടെ പ്രിയപ്പെട്ട രാജ്യങ്ങളായി മാറിക്കഴിഞ്ഞു. ജോലിക്കും ഉന്നതപഠനത്തിനുമായാണ് കേരളത്തിലുള്ളവർ വിദേശത്തേക്ക് പറക്കുന്നത്.

ഇപ്പോഴിതാ അയർലൻഡിലെ ലൈംറിക്കില്‍ താമസിക്കുന്ന ഒരു മലയാളി കുടുംബത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുകയാണ്. ലൈംറിക്കില്‍ പുതുതായി വാങ്ങിയ വീട്ടില്‍ മലയാളി കുടുംബം വീട്ടുപേര് എഴുതിയ ഫലകം സ്ഥാപിക്കുന്ന ഒരു ടിക്ക് ടോക്ക് വീഡിയോയാണിത്. ഐറിഷുകാരനായ മൈക്കലോ കീഫെയാണ് ഈ വീഡിയോ എക്സില്‍ പോസ്റ്റ് ചെയ്തത്. ‘ഇന്ത്യക്കാർ വീണ്ടും ഇവിടെ വാങ്ങി. 1.5 ബില്ല്യണ്‍ ആളുകളുള്ള ഒരു രാജ്യം ഞങ്ങളുടെ ചെറിയ ദ്വീപിനെ കോളനിയാക്കുകയാണ്’-വീഡിയോയ്ക്കൊപ്പം മൈക്കലോ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
https://twitter.com/Mick_O_Keeffe/status/1836486611858604279?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1836486611858604279%7Ctwgr%5Ead08d0cb05b5c7a13d18bd859316fa48de1baca9%7Ctwcon%5Es1_c10&ref_url=https%3A%2F%2Fapi-news.dailyhunt.in%2F

ഇതോടെ സോഷ്യല്‍ മീഡിയയില്‍ ചർച്ചകള്‍ സജീവമായി. പലരും മൈക്കലോയെ വിമർശിച്ച്‌ രംഗത്തെത്തി. ഇത് കാലഹരണപ്പെട്ട വീക്ഷണമാണെന്നും വിദേശികളോടുള്ള താത്പര്യമില്ലായ്മയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും ആളുകള്‍ കമന്റ് ചെയ്തു. നന്നായി അധ്വാനിച്ചാല്‍ നിങ്ങള്‍ക്കും ഇതുപോലെ വിജയിക്കാമെന്നും ആളുകള്‍ പരിഹസിക്കുന്നുണ്ട്.

ഏതോ ഐറിഷുകാരന് പണം കൊടുത്ത് അവർ വാങ്ങിയ വീടാണ് അതെന്നും ആളുകള്‍ കൂട്ടിച്ചേർക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആശങ്കകളുണ്ടെങ്കില്‍ നിങ്ങളുടെ രാജ്യത്തെ നിയമസംവിധാനത്തോടും സർക്കാരിനോടുമാണ് ചോദിക്കേണ്ടതെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക