ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതിയെ കുടുംബവീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൈലച്ചല്‍ സൂര്യഭവനില്‍ സുരേഷിന്റെയും ബിന്ദുവിന്റെയും മകള്‍ സൂര്യയാണ് (25) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9.30 ഓടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളറട സ്വദേശിയായ വിഷ്ണുവുമായി രണ്ട് വർഷത്തിന് മുൻപാണ് സൂര്യയുടെ വിവാഹം നടന്നത്. ആറുമാസമായി ഇരുവരും പിണക്കത്തിലാണ്. കുടുംബ കോടതിയില്‍ കേസ് നടന്നു വരികയുമാണ്. ആര്യങ്കോട് പോലീസ് കേസെടുത്തു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















