പ്രമുഖ ജൂസ് വില്‍പന ശൃംഖലയുടെ പേരില്‍ വ്യാജ ലൈസൻസ് ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന കൊച്ചിയിലെ ജൂസ് വില്‍പനകേന്ദ്രങ്ങളില്‍ ബോംബെ ഹൈക്കോടതിയുടെ കോർട്ട് റിസീവർ റെയ്ഡ് നടത്തി.ബോംബെ ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചായിരുന്നു കൊച്ചിയിലെ 5 കേന്ദ്രങ്ങളില്‍ പരിശോധന. പ്രമുഖ ജൂസ് വിതരണ കമ്ബനിയുടെ പേരു വച്ച ബോർഡുകളും മെനു കാർഡുകളും പിടിച്ചെടുത്തു.
കൊച്ചിയില്‍ പനമ്ബിള്ളി നഗർ, കാക്കനാട്, ഇടപ്പള്ളി, ആലുവ, കോതമംഗലം എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് ഇന്ന് ഉച്ചയോടെ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. പ്രമുഖ ജൂസ് വിതരണ ശൃംഖലയുടെ ഉടമ നല്‍കിയ പരാതിയിലായിരുന്നു നടപടി. പകർപ്പവകാശ നിയമവുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് നടത്തിയത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















