സി.പി.എമ്മിനെതിരെ വിമർശനവുമായി വീണ്ടും പോരാളി ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പ്. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്‍റെ മകനെക്കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് നേതാക്കള്‍ക്കെതിരെ വിമർശനമുയർത്തുന്നത്. ചടയൻ ഗോവിന്ദന്‍റെ മകൻ സുഭാഷ് കമ്ബില്‍ ടൗണില്‍ ചായക്കട നടത്തുകയാണെന്ന് പറഞ്ഞതാണ് കുറിപ്പ് ആരംഭിക്കുന്നത്.
സുഭാഷിന് ദേശാഭിമാനിയില്‍ ജോലികിട്ടിയിരുന്നെന്നും എന്നാല്‍, ഇതിനെതിരെ പ്രതിഷേധം പാർട്ടിക്കുള്ളില്‍ ഉരുണ്ടുകൂടിയെന്നും ഇത് മനസ്സിലാക്കിയ ചടയൻ മകനോട് ജോലി മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോകാൻ അവശ്യപ്പെടുകയായിരുന്നെന്നും കുറിപ്പില്‍ പറയുന്നു. അന്ന് പാർട്ടിക്കുള്ളില്‍ പ്രതിഷേധം കുത്തി പൊക്കിയവരുടെ മക്കളെല്ലാം ഇന്ന് പാർട്ടി സ്ഥാപനത്തില്‍ കഴകക്കാരണെന്നത് ചരിത്രത്തിലെ മറ്റൊരു വിരോധാഭാസമാണെന്നും പോരാളി ഷാജി കുറ്റപ്പെടുത്തുന്നു.
പോരാളി ഷാജി ഫേസ്ബുക്ക് പോസ്റ്റ്:
ഇത് സുഭാഷ് ചടയൻ…. സി.പി ഐ എം സംസ്ഥാന സെക്രട്ടറിയും അഴികോട് എം.എൽ എ യുമായിരുന്ന ചടയൻ ഗോവിന്ദൻ്റെ ഇളയ മകൻ കമ്പിൽ ടൗണിൽ "…
Posted by പോരാളി ഷാജി on Sunday, September 8, 2024
ഇത് സുഭാഷ് ചടയൻ…. സി.പി ഐ എം സംസ്ഥാന സെക്രട്ടറിയും അഴികോട് എം.എല്‍ എയുമായിരുന്ന ചടയൻ ഗോവിന്ദൻ്റെ ഇളയ മകൻ കമ്ബില്‍ ടൗണില്‍ ” ഗായത്രി “ഹോട്ടല്‍ നടത്തുകയാണ്. ദേശാഭിമാനി കണ്ണൂർ എഡിഷൻ തുടങ്ങിയ നാളുകളില്‍ ബിരുദധാരിയായ സുഭാഷിന് ദേശാഭിമാനിയില്‍ ജോലികിട്ടി. എന്നാല്‍ പെട്ടുന്നനേയായിരുന്നു കാര്യങ്ങള്‍ അടിമറിഞ്ഞത്. നേതാവിൻ്റെ മകന് ജോലി നല്കിയതില്‍ പ്രതിഷേധം പാർട്ടിക്കുള്ളില്‍ ഉരുണ്ടുകൂടി.
അണിയറയിലെ പ്രതിഷേധംമനസിലാക്കിയ ചടയൻ മകനോട് ജോലി മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോകാൻ അവശ്യപ്പെടുകയായിരുന്നു. അന്ന് പാർട്ടിക്കുള്ളില്‍ പ്രതിഷേധം കുത്തി പൊക്കിയവരുടെ മക്കളെല്ലാം ഇന്ന് പാർട്ടി സ്ഥാപനത്തില്‍ കഴകക്കാരണെന്നത് ചരിത്രത്തിലെ മറ്റൊരു വിരോധാഭാസം.പിന്നീട് സുഭാഷ് നീണ്ടയാത്രയിലായിരുന്നു. ജോലി തേടിയുള്ള യാത്ര, ഒടുവിലാണ് കമ്ബില്‍ ടൗണില്‍ സുഹൃത്തുമായി ചേർന്ന് ഹോട്ടല്‍ തുടങ്ങിയത്.
ഇടതു വലതു നേതാക്കളില്‍ വലിയൊരു വിഭാഗം ഇന്ന് ഉത്കണ്ഠാകുലരാണ് മക്കളുടെ ഭാവിയോർത്ത്. മക്കളെ എങ്ങനെയെങ്കിലും ഉന്നതങ്ങളില്‍ എത്തിക്കണം. ചടയനെ പോലെ ഇങ്ങനെയും ഒരു കമ്മ്യൂണിസ്റുകാരനുണ്ടായിരുന്നു. പാർട്ടി ലോക്കല്‍ കമ്മറ്റി നിർമ്മിച്ചു കൊടുത്ത വീട്ടിലായിരുന്നു ജീവിതാന്ത്യംവരെ ചടയൻ താമസിച്ചത്. രാഷ്ട്രീയ – ചരിത്ര വിദ്യാർത്ഥികള്‍ ചടയൻ്റെ രാഷ്ട്രീയ കാലഘട്ടത്തെ സി പി ഐ എം ൻ്റെ ചരിത്രത്തിലെ വഴിത്തിരിവായിട്ടാണ് അടയാളപ്പെടുത്തുക. വൈദേശീയ കോർപ്പറേറ്റ് മൂലധനത്തിൻ്റെ കടന്നു വരവിനെ പ്രതിരോധിച്ചു എന്നതാണ് ചരിത്രത്തില്‍ ചടയൻ്റെ സ്ഥാനം. ചടയൻ്റെ കാലത്തിന് ശേഷമാണ് വൻതോതിലുള്ള വൈദേശീക മൂലധനം സമസ്ത മേഖലകളിലേക്കും കടന്നു കയറിയത്.

















