ബിജെപി നേതാവിനെ മോഷ്ടാക്കള്‍ വെടിവച്ചു കൊന്നു. മുന്ന ശർമ്മ എന്നറിയപ്പെടുന്ന ശ്യാം സുന്ദർ മനോജ് ആണ് കൊല്ലപ്പെട്ടത്. മാല പൊട്ടിക്കാനുള്ള ശ്രമം തടുക്കുന്നതിനിടെ വെടിവക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് രാവിലെ ആറ് മണിയോടെ ബിഹാറിലെ പട്നയിലാണ് സംഭവം നടന്നത്. അക്രമികള്‍ മോട്ടോർ സൈക്കിളിലാണ് എത്തിയത്. ഇവർ അടുത്തേക്ക് വരുമ്ബോള്‍ മുന്ന ശർമ്മ ആരോടോ ഫോണില്‍ സംസാരിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ബൈക്കിലിരുന്നുകൊണ്ട് മോഷ്ടാക്കള്‍ മുന്ന ശർമ്മയുടെ കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമിച്ചു. മൊബൈല്‍ ഫോണും തട്ടിപ്പറിച്ചു.
തുടർന്ന് മുന്ന ശർമ്മയുടെ തലയിലേക്ക് വെടിയുതിർക്കുകയും ചെയ്തു. ആക്രമികളുടെ ലക്ഷ്യം മോഷണം തന്നെയാണോയെന്ന് ഇപ്പോള്‍ വ്യക്തമല്ല. മാല പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും മാല കൊണ്ടുപോയിട്ടില്ല. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ ചുവടെ കാണാം 👇

















