നയനന്ത്ര ബാഗേജുവഴി സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്നയ്ക്ക് രക്ഷപ്പെടാൻ വഴി പറഞ്ഞ് കൊടുത്തത് എഡിജിപി അജിത്ത് കുമാറെന്ന് സ്വർണ കടത്ത് കേസിലെ പ്രതി സരിത്ത് കുമാർ. സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും ബെംഗളൂരുവിലേക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയത് എം ആർ അജിത്ത് കുമാറാണെന്നാണ് സരിത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ന്യൂസ് 18 കേരള ചാനലിനോടാണ് സരിത്ത് വെളിപ്പെടുത്തൽ നടത്തിയത്.

എന്ത് പ്രശ്നങ്ങള്‍ നേരിട്ടാലും എം ആർ അജിത്ത് കുമാർ സംരക്ഷിക്കുമെന്ന് ശിവശങ്കർ പറഞ്ഞിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിറഞ്ഞ കാലത്താണ് സ്വർണ കടത്ത് കേസിലെ പ്രതികളായ സ്വപ്നയെയും കൂട്ടാളിയായ സന്ദീപ് നായരെയും അജിത്ത് കുമാർ ബെംഗളൂരുവില്‍ എത്തിച്ചത്. സ്വപ്നയ്ക്കൊപ്പം ഉണ്ടായിരുന്ന സന്ദീപുമായി ശിവശങ്കർ ബന്ധപ്പെട്ടിരുന്നു എന്നാണ് സരിത്ത് വെളിപ്പെടുത്തുന്നത്. അതിർത്തി വഴികള്‍ ശിവശങ്കറിന് അജിത്ത് കുമാർ പറഞ്ഞു കൊടുത്തിന്നു. അജിത്ത് സഹായിക്കുമെന്ന് ശിവശങ്കർ പറഞ്ഞിരുന്നതായാണ് യുഎഇ കോണ്‍സുലേറ്റിലെ മുൻ പിആർഒയും സ്വപ്ന സുരേഷിന്റെ സുഹൃത്തുമായ സരിത്ത് പി എസ് പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എം ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരം ആദ്യം വർക്കല ഭാഗത്തേക്കാണ് പോയത്. തുടർന്ന് ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം വർക്കലയിലെ ഒരു റിസോർട്ടിലേക്ക് പോകുന്നു. പിന്നീട് ശിവശങ്കറിന്റെ നിർദ്ദേശത്തെ തുടർന്ന് യാത്ര തിരിക്കുകയായിരുന്നെന്നും പറയുന്നു. തുടർന്ന്, ബെംഗളൂരുവിലേക്ക് പോകുന്നതിനുള്ള കൃത്യമായ റൂട്ട് പറഞ്ഞ് കൊടുത്തത് എംആർ അജിത്ത് കുമാറാണെന്നാണ് അജിത്തിന്റെ വെളിപ്പെടുത്തല്‍.

2022 ജൂണ്‍ എട്ടിന് തന്നെ പിടിച്ചുകൊണ്ടുപോയ സംഘം സ്വപ്നയുടെ രഹസ്യ മൊഴിയിലെ വിവരങ്ങള്‍ അറിയുന്നതിനായാണ്. പൂജപ്പുര ജയിലില്‍ വച്ച്‌ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ പരാതി നല്‍കാൻ ജയില്‍ സൂപ്രണ്ടും മറ്റു ഉദ്യോഗസ്ഥരും ഭീഷണിപ്പെടുത്തി. ED ക്കെതിരെ പരാതി എഴുതി നല്‍കിയില്ലെങ്കില്‍ അമ്മയെയും സഹോദരിയെയും കഞ്ചാവ് കേസില്‍ കുടുക്കുമെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായും സരിത്ത് പറയുന്നു.

സ്ഥിരീകരിച്ച് സ്വപ്ന

സ്വർണ കടത്ത് കേസിലെ പ്രതികളായ തനിക്കും കൂട്ടാളിയായ സന്ദീപ് നായർക്കും വഴിയൊരുക്കിയത് എഡിജിപി എം ആർ അജിത്ത് കുമാറാണെന്ന് സ്ഥിരീകരിച്ച് സ്വപ്ന സുരേഷ്. സരിത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെ, ന്യൂസ് 18 ചാനലിൽ തന്നെ സ്വപനയും പ്രത്യക്ഷപ്പെട്ടത്. ശിവശങ്കറിന് എല്ലാ കാര്യങ്ങളും പറഞ്ഞ് കൊടുത്തിരുന്നത് എഡിജിപി അജിത് കുാറാണെന്നാണ് സ്വപ്ന പറയുന്നത്. അജിത്ത് കുമാറിനെ വ്യക്തിപരമായി അറിയില്ല. പക്ഷെ, ബെംഗളൂരുവിലേക്ക് കടക്കുന്നതിനിടയില്‍ പൊലീസ് ചെക്കിംഗ് ഇല്ലാതിരിക്കാൻ ഒരാള്‍ സഹായിച്ചിരുന്നു. അത്, അജിത് കുമാറാകാനാണ് സാധ്യത. തന്നെ മനഃപൂർവ്വം കേരളത്തില്‍ നിന്നും മാറ്റിയതാണെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസ് സംശയനിഴലിൽ തന്നെ

പുതിയ വെളിപ്പെടുത്തൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ വീണ്ടും സംശയ നിഴലിൽ ആക്കുകയാണ്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരന്റെ തലയിൽ കുറ്റങ്ങൾ ചുമത്തി മുഖ്യമന്ത്രിയുടെ ഓഫീസ് തടി തപ്പിയിരുന്നു. എന്നാൽ എഡിജിപി അജിത് കുമാർ സ്വർണ്ണ കടത്തിലെ പ്രതികളെ സഹായിച്ചു എന്ന് വെളിപ്പെടുത്തൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ഈ കേസിൽ ഉള്ള പങ്കിനെക്കുറിച്ച് കൂടുതൽ സംശയങ്ങൾ ഉയർത്തുന്നു. പിണറായി വിജയന്റെ അഴിമതി അവിഹിത ഇടപാടുകൾക്ക് മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ പോലെ തന്നെ കൂട്ടുനിൽക്കുന്ന ആളാണ് എഡിജിപി എന്ന യുഡിഎഫ് ആരോപണം ഉയർത്തിയിട്ടുണ്ട്. സരിത്തിന്റെയും സ്വപ്നയുടെയും വെളിപ്പെടുത്തൽ ഈ ആരോപണങ്ങൾക്ക് കൂടുതൽ ശക്തി പകരുമെന്ന് ഉറപ്പാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക