സ്ത്രീ പീഡന പരാതി നേരിടുന്ന നടനും എംഎല്‍എയുമായ മുകേഷിനെ സംരക്ഷിക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. മുകേഷ് അഭിനയിച്ച സിനിമാ സെറ്റുകളില്‍ നടന്നതൊന്നും പുറത്തു പറയാൻ കൊള്ളുന്നതല്ലെന്നും നടന്റെ മുൻ ഭാര്യമാർ തന്നെ പല കാര്യങ്ങളും വെളിപ്പെടുത്തിയിട്ടുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.

“മുകേഷ് എവിടെയൊക്കെ ഷൂട്ടിങ്ങിന് പോയിട്ടുണ്ടോ, അവിടെയൊക്കെ നടന്നത് പറയാൻ ബുദ്ധിമുട്ടാണ്. നടന്ന പെടുക്കുക എന്ന് കേട്ടിട്ടുണ്ട്, നടന്ന് പൂശുന്നത് ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. അതും ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു എംഎല്‍എ. മുകേഷിന്റെ ആദ്യ ഭാര്യ ഫേമസായ ഒരു സിനിമാ നടി ആയിരുന്നു. അവരെ ഇൻറർവ്യൂ നടത്തിയത് ഇന്നത്തെ മന്ത്രി വീണ ജോർജ് ആയിരുന്നു. അന്ന് മുകേഷിന്റെ മുൻ ഭാര്യ പറഞ്ഞത്, ഇയാള്‍ക്ക് സ്ത്രീകളെ കാണുമ്ബോള്‍ ഒരുതരം ഞരമ്ബ് രോഗമാണെന്നാണ്”.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“ആദ്യ ഭാര്യ ഡിവോഴ്സ് ചെയ്തുപോയി. സിനിമാ നടിയെ തന്നെ രണ്ടാമതും വിവാഹം കഴിച്ചു. ആദ്യ ഇലക്ഷന് മത്സരിക്കുമ്ബോള്‍ ഇവരെയും കൊണ്ടാണ് വോട്ട് പിടിക്കാൻ ഇറങ്ങിയത്. ആദ്യ ഭാര്യയുടെ പ്രശ്നം പുറത്തു വരാതിരിക്കാനാണ് രണ്ടാം ഭാര്യയെയും കൂട്ടി ഇലക്ഷന് ഇറങ്ങിയത്. രണ്ടാമത്തെ ഇലക്ഷൻ ആയപ്പോള്‍ രണ്ടാം ഭാര്യയെയും കാണാനില്ല. ഞാൻ ഈ മനുഷ്യന്റെ കൂടെയില്ല എന്നു പറഞ്ഞ് അവരും പോയി. പിന്നെ ഇലക്ഷൻ സമയമല്ലേ, പ്രശ്നമുണ്ടാക്കേണ്ട എന്ന് വിചാരിച്ച്‌ മിണ്ടാതിരുന്നതാണ്”-കെ മുരളീധരൻ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക