ഇത്രയും കാലം ജാതിയും മതവുമില്ലാത്ത സഖാവിന്റെ മൂടുപടം അണിഞ്ഞിരുന്ന ആഷിഖ് അബു തന്റെ അവസാന ആയുധം പുറത്തെടുത്തുവെന്ന് കാസ. തന്നെയും ഭാര്യയെയും ബന്ധപ്പെടുത്തി ഉയർന്ന ലഹരി ആരോപണം സിനിമയിലെ മുസ്ലീം നാമധാരികള്‍ക്ക് നേരെ നടക്കുന്ന ആക്രമണമാണെന്ന ആഷിഖ് അബുവിന്റെ പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് കാസയുടെ വിമർശനം. പിടിച്ചുനില്‍ക്കാൻ മറ്റൊരു മാർഗം ഇല്ലാതെ വന്നപ്പോഴാണ് ആഷിഖ് അബു മതത്തെ കൂട്ടുപിടിച്ചതെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ കാസ പറഞ്ഞു.

മലയാള സിനിമയിലും പൊതു സമൂഹത്തിലും വളരെ കാലമായി പരസ്യമായിരുന്ന രഹസ്യങ്ങള്‍ ഒരു ഗായിക പൊതുസമൂഹത്തിനു മുന്നില്‍ പച്ചയ്‌ക്ക് തുറന്നു പറഞ്ഞപ്പോള്‍ അതിനെതിരെ ഒരു വാക്കുപോലും മറുപടിയായി ഉരിയാടാൻ ആഷിഖ് അബുവിനോ ഭാര്യ റിമ കല്ലിങ്കനോ മാറിയ സാഹചര്യത്തില്‍ ധൈര്യമില്ല. മുൻപ് ഷൈൻ ടോം ചാക്കോ മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടപ്പോള്‍ താൻ ന്യൂനപക്ഷക്കാരനോ ക്രിസ്ത്യാനിയോ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു കേസ് ഉണ്ടായത് എന്ന ഇരവാദം അന്ന് ആരെങ്കിലും കേട്ടിരുന്നോയെന്ന് കാസ ചോദിച്ചു. ഇത്തവണ മുകേഷോ ജയസൂര്യയോ, രഞ്ജിത്തോ തങ്ങള്‍ ഹിന്ദുവായത് കൊണ്ടാണ് തങ്ങള്‍ക്കെതിരെ ഈ ആരോപണം വന്നിരിക്കുന്നത് എന്ന് പറഞ്ഞോ ??? …… ഇല്ല !. കാരണം മലയാള സിനിമയെ ഗ്രസിച്ചിരിക്കുന്ന മയക്കുമരുന്നും മതമൗലികവാദവും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വ്യാജനും ഒറിജിനലും ആയിട്ടുള്ള ഇരകള്‍ ഒന്നൊന്നായി പരാതികളുമായി രംഗത്ത് വന്നുകൊണ്ടിരിക്കുമ്ബോള്‍ മയക്കുമരുന്ന് അടിമയാക്കപ്പെട്ട് സർവ്വതും നഷ്ടപ്പെട്ട് ജീവിതം നശിച്ച ഇരകളില്‍ ആരെങ്കിലുമൊക്കെ ആത്മരോഷത്തോടെ ഗായിക സുചിത്രയുടെ വാക്കുകളെ ശരി വച്ച്‌ രംഗത്തെത്തുമെന്ന് ഇവർ ഭയപ്പെടുന്നുവെന്ന് കാസ ചൂണ്ടിക്കാട്ടി. മാത്രവുമല്ല കൂട്ടത്തില്‍ നിന്നാരും തന്നെ തങ്ങളെ ന്യായീകരിച്ച്‌ സംസാരിക്കില്ല എന്നും ഇവർക്കറിയാം. അതുകൊണ്ടാണ് മതമെന്ന പതിവ് ആയുധം പുറത്തെടുത്തതെന്നും കാസ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മലയാള സിനിമയില്‍ ഒരു ലഹരി ഉപയോഗവുമില്ലെന്നും മുസ്ലീം നാമധാരികള്‍ക്കെതിരെ സംഘപരിവാർ ആക്രമണമാണിതെന്നും ആയിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വാക്കുകള്‍. എന്നാൽ മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങൾ അടക്കം നിരവധി ആളുകൾ രാസ ലഹരി ഉപയോഗിക്കുന്നുണ്ട് എന്ന് പലഘട്ടങ്ങളിലും വെളിപ്പെടുത്തൽ ഉണ്ടായിട്ടുണ്ട്. നിർമ്മാതാക്കളും, താരങ്ങളും അടക്കം ഇത്തരം തുറന്നുപറച്ചിലുകൾ നടത്തിയിട്ടുണ്ട്.

ലഹരിയുടെ ആലസ്യത്തിൽ പരിസരബോധം ഇല്ലാതെ പെരുമാറുന്ന യുവ നടന്മാരുടെ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ സുലഭമാണ്. ഈ യാഥാർത്ഥ്യങ്ങളെല്ലാം നമസ്കരിച്ചു കൊണ്ടാണ് ആഷിക് അബു മതത്തെ കൂട്ടുപിടിച്ച് തനിക്കെതിരെയുള്ള ലഹരി ആരോപണത്തിൽ നിന്ന് തലയൂരാൻ ശ്രമിക്കുന്നത്. നിരവധി വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടും സർക്കാരോ പോലീസോ ഇക്കാര്യത്തിൽ അന്വേഷണം നടത്താനും തയ്യാറായിട്ടില്ല എന്നതും ദുരൂഹമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക