പ്രമുഖ സംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയില്‍ ചേർന്നു. ബിജെപി തൃശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ കെ കെ അനീഷ്കുമാറില്‍ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്.മോഹൻ സിതാരയ്ക്ക് മെമ്ബർഷിപ്പ് നല്‍കിക്കൊണ്ട് ബിജെപി ജില്ലാതല മെമ്ബർഷിപ്പ് ക്യാമ്ബയിന് തുടക്കം കുറിച്ചു.
ബിജെപി മണ്ഡലം പ്രസിഡൻറ് രഘുനാഥ് സി മേനോൻ, സംസ്ഥാന കമ്മറ്റിയംഗം മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറല്‍ സെക്രട്ടറി സുശാന്ത് അയിനിക്കുന്നത്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സെപ്തംബർ 2 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗത്വം പുതുക്കിയതോടെയാണ് മെമ്ബർഷിപ്പ് ക്യാമ്ബയിന് തുടക്കമായത്. ജില്ലയില്‍ 7 ലക്ഷം പേരെ മെമ്ബർമാരാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഒക്ടോബർ 15 വരെയാണ് അംഗത്വ പ്രചരണം.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















