ലൈംഗികാരോപണത്തെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവച്ചെന്ന വാർത്തയില്‍ സ്ത്രീകള്‍ക്കെതിരെ മോശം ഭാഷയില്‍ കമന്റിട്ട സൈബർ സഖാവിനെ തേച്ചാെട്ടിച്ച്‌ ഗായിക അഭയ ഹിരണ്‍മയി. ഇയാളുടെ കമന്റിന്റെ സ്ക്രീൻ ഷോട്ട് സഹിതം ഗായിക അവരുടെ സ്റ്റോറിയില്‍ പങ്കുവച്ചു. പ്രമുഖരായ പുരുഷന്മാര മനഃപൂർവം അപമാനിക്കുന്നു എന്ന തരത്തിലായിരുന്നു ന്യായീകരണ തൊഴിലാളിയുടെ കമന്റ്.

പരാതി നല്‍കിയ സ്ത്രീകളെ വേശ്യകള്‍ എന്നാണ് ഇയാള്‍ വിശേഷിപ്പിച്ചത്. അതുല്‍ കൃഷ്ണ എന്ന അക്കൗണ്ടില്‍ നിന്നാണ് കമന്റ് വന്നിരിക്കുന്നത്. “കണ്ട വേശ്യകള്‍ കാരണം രാജിവയ്‌ക്കുന്നു. ഇത്രയും നാള്‍ എവിടെയായിരുന്നു ഇവളൊക്ക . കൊറേ പുരുഷ വിരോധികളും അവരെ സപ്പോർട്ട് ചെയ്യാൻ കൊറേ വാണങ്ങളും മാക്സിമം ആണുങ്ങളെ അവഹേളിക്കുക അത് അറിയപ്പെടുന്ന ആണുങ്ങള്‍ ആണെങ്കില്‍ പിന്നെ പറയേണ്ട”. ഇതായിരുന്നു കമന്റ്.’

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരാതി കൊടുത്ത സ്ത്രീകള്‍ വേശ്യകളും, തെറ്റ് അംഗീകരിക്കുകയോ അല്ലാതെയോ രാജിവച്ച മഹാൻ കുലപുരുഷനും’ എന്ന് കാപ്ഷനോടെയാണ് ഗായിക സ്റ്റോറി പങ്കുവച്ചത്. യുവാവിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക