
രാത്രി 10 മുതല്‍ വണ്ടികാത്ത് ഒറ്റയ്‌ക്കിരിക്കുന്ന സ്ത്രീകളെ സഹായിക്കാനായി പൊലീസ് ഹെല്പ് സെന്റർ സൗജന്യ യാത്രാപദ്ധതി ആരംഭിച്ചുവെന്ന വാർത്ത വ്യാജമെന്ന് കേരള പൊലീസ്. സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാജ വാർത്ത വലിയതോതില്‍ പ്രചരിച്ചതിനെത്തുടർന്നാണ് വിശദീകരണവുമായി പൊലീസ് രംഗത്തെത്തിയത്. സംസ്ഥാന പൊലീസ് മീഡിയ സെന്റർ ഫേസ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പിലാണ് വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കിയത്.
“വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ കണക്കിലെടുത്ത് രാത്രി 10 മുതല്‍ രാവിലെ 6 വരെ വീട്ടിലേക്ക് പോകാൻ വണ്ടി കത്ത് ഒറ്റയ്‌ക്കിരിക്കുന്ന ഏതൊരു സ്ത്രീക്കും പൊലീസ് ഹെല്പ് ലൈനുമായി ബന്ധപ്പെടാവുന്ന സൗജന്യ യാത്രാ പദ്ധതി കഴിഞ്ഞ ബുധനാഴ്ച മുതല്‍ ആരംഭിച്ചിട്ടുണ്ട്. ഒരു വാഹനം ആവശ്യപ്പെടുക. അവർ 24×7 മണിക്കൂറും പ്രവർത്തിക്കും” ഇതായിരുന്നു ഇതായിരുന്നു കേരളാ പൊലീസിന്റേതെന്ന തരത്തില്‍ വ്യാപകമായി സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചത്. സന്ദേശത്തിനൊപ്പം ബന്ധപ്പെടാനുള്ള വ്യാജ ഹെല്പ് ലൈൻ നമ്ബറും നല്‍കിയിരുന്നു.