കണക്കില്‍പെടാത്ത പണം കൈവശം വെച്ചതിനെ തുടർന്ന് ഭൂരേഖ തഹസില്‍ദാർ വിജിലൻസ് പിടിയില്‍. പാലക്കാട് ജില്ലയിലെ പട്ടാമ്ബി ഭൂരേഖാ തഹസില്‍ദാർ ഒറ്റപ്പാലം പാലപ്പുറം സ്വദേശി മുരളീധരൻ നായർ(52) ആണ് വിജിലൻസ് പിടിയിലായത്.

ആലത്തൂർ മിനി സിവില്‍ സ്റ്റേഷനില്‍ വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ ലാൻഡ് ട്രിബ്യൂണല്‍ സിറ്റിങ്ങിനിടെ ആണ് കൈവശം വച്ചിരുന്ന 5000 രൂപയും കാറില്‍ നിന്നും 44000 രൂപയും വിജിലൻസ് കണ്ടെടുത്തത്. പാലക്കാട് വിജിലൻസ് ഇൻസ്പെക്ടർ വിൻസ് ജോസഫിന്റെ നേതൃത്വത്തില്‍ ഉള്ള വിജിലൻസ് സംഘമാണ് തഹസില്‍ദാറെ പിടികൂടിയത്. ഏജന്റുമാർ മുഖേന ശേഖരിച്ച പണം ആണോ എന്ന് അന്വേഷിച്ചു വരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക