കഴിക്കുന്ന ബണ്ണിനുള്ളില്‍ ഒളിപ്പിച്ച എംഡിഎംഎയുമായി ചങ്ങനാശേരിയില്‍ രണ്ട് യുവാക്കളെ പോലിസ് പിടികൂടി. ചങ്ങനാശേരി പുഴവാത് കൊട്ടാരച്ചിറ അമ്ബാടി ബിജു (24), റെയില്‍വേ സ്റ്റേഷന്‍ ഹൗസിങ് ബോര്‍ഡ് കോളനി തോപ്പില്‍ താഴ്ചയില്‍ ടി.എസ്.അഖില്‍ (24) എന്നിവരാണു പിടിയിലായത്.
20.9 ഗ്രാം എംഡിഎംഎ ബണ്ണിനുള്ളില്‍ ഒളിപ്പിച്ചെത്തിയ ഇരുവരേയും ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ചങ്ങനാശേരി പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ പെരുന്ന രാജേശ്വരി കോംപ്ലക്‌സ് ജംക്ഷനു സമീപമായിരുന്നു സംഭവം. ബണ്ണിനുള്ളില്‍ എംഡിഎംഎ പൊതികളാക്കി സൂക്ഷിച്ച നിലയിലായിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ബെംഗളൂരുവില്‍ നിന്നു ബസിലാണ് ഇവര്‍ എംഡിഎംഎ കടത്തിക്കൊണ്ടുവന്നതെന്നു പൊലീസ് പറഞ്ഞു.എസ്‌ഐ സന്തോഷ്, എഎസ്‌ഐമാരായ രഞ്ജീവ് ദാസ്, കെ.എന്‍.അംബിക, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















