തമിഴക വെട്രി കഴകത്തിൻ്റെ പതാക പുറത്തിറക്കി നടന്‍ വിജയ്. ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്ത് രാവിലെയാണ് വിജയ് പതാകയുയർത്തിയത്. കൊടിക്ക് മുകളിലും താഴെയും കുങ്കുമ നിറവും മധ്യത്തില്‍ മഞ്ഞ നിറവുമാണ്. 2026ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിജയുടെ രാഷ്ട്രീയ യാത്രയിലെ ആദ്യ ചുവടുവയ്പായാണ് പതാക അനാച്ഛാദനം വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് തമിഴക വെട്രി കഴകമെന്ന പാർട്ടി പ്രഖ്യാപിച്ചത്. സിനിമ നിർത്തുകയാണെന്നും 2026ല്‍ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും പ്രസ്താവനയിലൂടെ വിജയ് അറിയിച്ചിരുന്നു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാർട്ടിയുടെ ബാനറില്‍ മത്സരിക്കാൻ താരത്തിന് പദ്ധതിയുണ്ടോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
https://www.youtube.com/live/sxoei6fPYSQ?si=3p7twFazcCquIxWC

പാർട്ടി പ്രഖ്യാപനം മുതല്‍ വിജയ് സാമൂഹിക പ്രവർത്തനങ്ങളില്‍ സജീവമാണ്. യുവ വോട്ടർമാർക്കും അവരുടെ കുടുംബങ്ങള്‍ക്കുമിടയില്‍ ടിവികെയുടെ പിന്തുണാ അടിത്തറ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ, മികച്ച പ്രകടനം കാഴ്ചവെച്ച 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികള്‍ക്ക് അദ്ദേഹം അവാർഡ് നല്‍കിയിരുന്നു. അതേസമയം, വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ ഗോട്ട് (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) സെപ്തംബർ 5ന് റിലീസിന് ഒരുങ്ങുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക