ഫുട്ബോളില്‍ കളിക്കാർ ചുവപ്പുകാർഡ് കിട്ടി പുറത്താവുന്നത് സാധാരണമാണ്. കടുത്ത ഫൗളുകള്‍ക്കും കളിക്കളത്തിലെ കയ്യാങ്കളികള്‍ക്കുമൊക്കെ റഫറി ചുവപ്പുകാർഡ് കാണിക്കാറുണ്ട്. പെറുവിലെ മൂന്നാം ഡിവിഷൻ ലീഗിലെ ടീമായ അത്ലറ്റിക്കോ അവാഹുൻ താരം സെബാസ്റ്റ്യൻ മുനോസിനും കഴിഞ്ഞദിവസം ചുവപ്പുകാർഡ് കിട്ടി പുറത്തുപോകേണ്ടിവന്നു. അതുപക്ഷേ, ഫൗളിനോ കയ്യാങ്കളിക്കോ ഒന്നുമല്ല, ഒന്ന് മൂത്രമൊഴിച്ചതിനാണ്.

റഫറി കാർഡ് കാണിച്ചതോടെ താരം അക്ഷരാർഥത്തില്‍ ഞെട്ടിപ്പോയി.ഞായറാഴ്ച നടന്ന കോപ്പ പെറു മത്സരത്തിനിടെയാണ് സംഭവം. അത്ലറ്റിക്കോ അവാഹുനും കന്റോർസില്ലോ എഫ്.സിയും തമ്മിലാണ് മത്സരം. ഗോള്‍രഹിതമായ തുടർന്ന മത്സരത്തിന്റെ 71-ാം മിനിറ്റില്‍ അത്ലറ്റിക്കോയ്ക്ക് അനുകൂലമായി കോർണർ ലഭിക്കുന്നു. അതേസമയം, കന്റോർസില്ലോ ഗോള്‍കീപ്പർ പരിക്കേറ്റ് മൈതാനത്ത് കിടന്നതോടെ മത്സരം തടസ്സപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ സമയത്ത് അത്ലറ്റിക്കോയുടെ സെബാസ്റ്റിയൻ മുനോസ് കോർണർ കിക്കെടുക്കാനായി കോർണർ ഫ്ളാഗിനടുത്തേക്ക് നടന്നുനീങ്ങി. മത്സരം അല്‍പ്പനേരം തടസ്സപ്പെട്ടതോടെ മുനോസ് കോർണർ ഫ്ളാഗിനടുത്തുനിന്ന് തിരിഞ്ഞുനിന്ന് മൂത്രമൊഴിച്ചു. ഇത് കണ്ട കാന്റർസില്ലോ താരങ്ങള്‍ സംഭവം റഫറിയുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. ഉടൻ തന്നെ താരത്തിന്റെ അടുത്തേക്ക് ഓടിയെത്തിയ റഫറി മുനോസിന് നേരെ ചുവപ്പുകാർഡുയർത്തി. അതോടെ താരം ഞെട്ടലോടെ റഫറിയെ നോക്കി.മൈതാനത്ത് താരങ്ങള്‍ മൂത്രമൊഴിക്കുന്നത് ഇതാദ്യമായല്ല. മുൻ ആഴ്സനല്‍ ഗോള്‍കീപ്പർ ജെൻസ് ലേമാനും ഇംഗ്ലണ്ട് ഇതിഹാസം ഗാരി ലിനേക്കറും ഇങ്ങനെ ചെയ്തിട്ടുണ്ട്. എന്നാല്‍, അവർക്കാർക്കും മുനോസിനെപ്പോലെ പുറത്തുപോവേണ്ടിവന്നിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക