വയനാട് ദുരന്തത്തിൽ ഇരയായി അവരുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ പാലായിലെ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പായസ വിൽപ്പനയുമായി രംഗത്ത്. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി ഏറ്റെടുത്തിരിക്കുന്ന 35 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് പായസ വിൽപ്പനയിലൂടെ സമാഹരിക്കുന്ന പണം കൈമാറും. പാലാ നഗരത്തിൻറെ ഹൃദയഭാഗത്ത് കുരിശുപള്ളി കവലയിലാണ് യൂത്ത് കോൺഗ്രസ് പായസ വിൽപ്പന കൗണ്ടർ സ്ഥാപിച്ചിട്ടുള്ളത്.

ഓഗസ്റ്റ് 21, 22, 23 തീയതികളിലാണ് പാലായിൽ യൂത്ത് കോൺഗ്രസ് പായസ വിൽപ്പന സംഘടിപ്പിച്ചിരിക്കുന്നത്. മാണി സി കാപ്പൻ എംഎൽഎ യൂത്ത് കോൺഗ്രസിന്റെ പായസ വിൽപ്പന സ്റ്റാൾ ഉദ്ഘാടനം ഇന്ന് രാവിലെ നിർവഹിച്ചു. കോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ആൽബിൻ ഇടമനശേരിയുടെ അധ്യക്ഷതയിൽ ആണ് ഉദ്ഘാടന യോഗം നടന്നത്. യുഡിഎഫ് പാലാ നിയോജകമണ്ഡലം ചെയർമാൻ പ്രൊഫ. സതീശ് ചൊള്ളാനി മുഖ്യപ്രഭാഷണം നിർവഹിച്ചു. യോഗത്തിന് അഡ്വക്കേറ്റ് സന്തോഷ് മണർകാട് പ്രസംഗിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ് കിരൺ മാത്യു, നേതാക്കളായ ആന്റോച്ചൻ ജെയിംസ്, റോബി ഊടുപുഴ ടോണി ചക്കാല, ജോബിസ ജോഷി, ജസ്റ്റിൻ ജോർജ്, അഗസ്റ്റിൻ ബേബി, ബിപിൻ മറ്റപ്പള്ളി, ഗോകുൽ ജഗനിവാസ് ജസ്റ്റിൻ സജി, ജേക്കബ് അൽഫോൻസാ ദാസ് അജയ് നെടുമ്പാറയിൽ, മാനുവൽ ബെന്നി, മെൽബിൻ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് പായസ കൗണ്ടർ സജ്ജീകരിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക