ഹരിയാന തിരഞ്ഞെടുപ്പ് പ്രഖ്യാപനം പൂർത്തിയായതിന് പിന്നാലെ തങ്ങള്‍ക്ക് മുന്നിലുള്ള സാധ്യതകള്‍ എല്ലാം തന്നെ ഉപയോഗപ്പെടുത്താനുള്ള നീക്കത്തിലാണ് രാഷ്ട്രീയ പാർട്ടികള്‍. കൂടുതല്‍ പ്രമുഖരെ കളത്തിലിറക്കി മത്സരം ശക്തമാക്കാനുള്ള നീക്കങ്ങളും അവർ ആരംഭിച്ച് കഴിഞ്ഞു. അത്തരത്തില്‍ ഉയർന്ന് കേള്‍ക്കുന്ന പേരുകളില്‍ ഒന്നാണ് ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റേത്.
പാരീസ് ഒളിംപിക്സിലെ ഗുസ്തി ഫൈനലില്‍ നിന്നും അപ്രതീക്ഷിതമായി പുറത്തായ വിനേഷിനെ പാർട്ടിയിലെത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞാല്‍ അത് അവരുടെ വലിയ രാഷ്ട്രീയ വിജയം കൂടിയായി മാറിയേക്കും. കഴിഞ്ഞ ദിവസം പാരീസില്‍ നിന്നും മടങ്ങിയെത്തിയ വിനേഷിന് സഹ ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ, അവളുടെ സഹോദരൻ ഹരീന്ദർ സിംഗ്, കോണ്‍ഗ്രസ് നേതാവ് ദീപേന്ദർ ഹൂഡ എന്നിവർ ചേർന്നായിരുന്നു സ്വീകരണം ഒരുക്കിയത്. ആയിരക്കണക്കിന് ആരാധകരും പരിപാടിയില്‍ പങ്കെടുത്തു.
ബി ജെ പിയും വിനേഷ് ഫോഗട്ടിന് ഗംഭീര വരവേല്‍പ്പ് ആസൂത്രണം ചെയ്‌തിരുന്നെങ്കിലും മറ്റ് നിരവധി ഗുസ്തിക്കാരുടെയും സാന്നിധ്യത്തില്‍ വിനേഷ് ഫോഗട്ടിന് വേണ്ടി കൂറ്റൻ റോഡ് ഷോ നടത്തി ദീപേന്ദർ ഹൂഡയും കോണ്‍ഗ്രസും കളം പിടിക്കുകയായിരുന്നു. കോണ്‍ഗ്രസ് വിനേഷ് ഫോഗട്ടിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുമെന്ന് ഹരിയാനയിലെ പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ പ്രഖ്യാപിച്ചപ്പോള്‍ തന്നെ കോണ്‍ഗ്രസിന്റെ പദ്ധതികള്‍ വ്യക്തമായിരുന്നു.