രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഒരുങ്ങുന്ന വിജയ് അവസാന ചിത്രമായി പ്രഖ്യാപിച്ചതാണ് ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രത്തിന്റെ ട്രെയിലര്‍ വൈറലാണ്. വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. സിനിമയില്‍ ഡബിള്‍ റോളിലാണ് വിജയ് പ്രത്യക്ഷപ്പെടുന്നത്.
ഗംഭീര ആക്ഷന്‍ രംഗങ്ങള്‍കൊണ്ട് സമ്ബന്നമാണ് ട്രെയിലര്‍. ഏജന്റ് ഗാന്ധിയുടെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. ഗാന്ധിയും മകനും തമ്മിലുള്ള ബന്ധവും ട്രെയിലറില്‍ കാണിക്കുന്നുണ്ട്. ഇതിനോടകം 3.5 കോടിയില്‍ അധികം പേരാണ് വിഡിയോ കണ്ടത്.
മീനാക്ഷി ചൗധരിയാണ് നായിക. പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മല്‍ അമീര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ കല്‍പാത്തി എസ് അഘോരം, കല്‍പാത്തി എസ് ഗണേഷ്, കല്‍പാത്തി എസ് സുരേഷ് എന്നിവര്‍ ചേര്‍ന്നു ചിത്രം നിര്‍മിക്കുന്നു.സെപ്റ്റംബര്‍ 5ന് ‘ഗോട്ട്’ പ്രദര്‍ശനത്തിനെത്തും. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.

















