കാണാതായ വളർത്തു പൂച്ചയെ കണ്ടു പിടിച്ചു നല്‍കുന്നവർക്ക് മുപ്പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ ഉടമകള്‍. കൊച്ചി പാലാരിവട്ടത്ത് താമസിക്കുന്ന ആർക്കിടെക്ടുകളായ ബാസിതയുടെയും ജസ്ന്റെയും പൂച്ചയെയാണ് കഴിഞ്ഞ തിങ്കളാഴ്ച കാണാതായത്. രാവിലെ ഉറങ്ങി എഴുന്നേല്‍ക്കുമ്ബോള്‍ ആണ് പൂച്ചയെ കാണാതായ വിവരം അറിയുന്നത്. രാത്രി ഉറങ്ങാൻ കിടന്നപ്പോള്‍ ജനൽവാതില്‍ അടയ്ക്കാൻ മറന്നു പോയിരുന്നുവെന്നും പൂച്ച അതിലൂടെ ചാടി പോകാനാണ് സാധ്യതയെന്നും ബാസിത പറഞ്ഞു.

കികി എന്ന പേർഷ്യൻ ബ്രീഡായ ഗ്രേ കളർ പൂച്ചയെയാണ് കാണാതായത്. മഞ്ഞനിറത്തിലുള്ള കണ്ണുകളാണ് പൂച്ചയ്ക്ക്. സോഷ്യല്‍ മീഡിയ വഴിയും അടുത്തുള്ള വീടുകളിലും സമീപപ്രദേശങ്ങളിലും പൂച്ചയ്ക്കായി നിലവില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. കൂടാതെ നോട്ടീസ് അടിച്ചു നല്‍കുകയും പോസ്റ്ററുകള്‍ പലയിടങ്ങളിലായി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെന്നും ബാസിതയും ജസും പറയുന്നു. രണ്ടു വർഷത്തോളമായി തങ്ങള്‍ക്കൊപ്പമുള്ള പൂച്ചയാണ്. ജോലിക്ക് പോകുമ്ബോള്‍ വരെ ഞങ്ങള്‍ക്കൊപ്പം അവൻ ഉണ്ടാകുമെന്നും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിനാല്‍ തന്നെ കാശ് അല്ല പ്രശ്നം എങ്ങനെയെങ്കിലും അവനെ കിട്ടുകയാണ് വേണ്ടത് എന്നും ഉടമ പറയുന്നു. അതിനാല്‍ വഴിയില്‍ എവിടെയെങ്കിലും അവനെ കാണുന്നവർ അവരെ വിളിച്ച്‌ അറിയിക്കണമെന്നും ഒരുപക്ഷേ ഫോട്ടോയില്‍ കാണുന്ന പോലെ ആയിരിക്കില്ല നേരിട്ട് കാണുമ്ബോള്‍. പക്ഷേ ഞങ്ങള്‍ക്ക് അവനെ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുമെന്നും പറഞ്ഞു.ലൊക്കേഷൻ: മഠത്തില്‍ പറമ്ബില്‍ റോഡ്, കെന്നേടിമുക്ക്, പൈപ്പ് ലൈൻ റോഡ്, മരോട്ടിചുവട് തൃക്കാക്കര എറണാകുളം- 682021

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക