കഫേ കോഫി ഡേ ശൃംഖലകളുടെ മാതൃ കമ്ബനിയായ കോഫി ഡേ എന്റർപ്രൈസസിനെതിരെ(Coffee Day Enterprises) പാപ്പർ ഹർജി(Bankruptcy proceedings) നടപടികള്‍ ആരംഭിക്കാൻ ദേശീയ കമ്ബനി ലാ ട്രൈബ്യൂണല്‍(Company Law Tribunal) അനുമതി നല്‍കി. ഐ.ഡി.ബി.ഐ ട്രസ്‌റ്റിഷിപ്പ് സർവീസസ് ലിമിറ്റഡിന് നല്‍കാനുള്ള 228.45 കോടി രൂപ തിരികെ ലഭിക്കാൻ ട്രൈബ്യൂണലില്‍ സമർപ്പിച്ച പരാതി സ്വീകരിച്ചാണ് നടപടികള്‍ക്ക് തുടക്കമിടുന്നത്.
കടക്കെണിയിലായ കോഫി ഡേ എന്റർപ്രൈസസിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നതിന് ഇടക്കാല റെസല്യൂഷൻ പ്രൊഫഷണലിനെയും നിയമിച്ചു. കഫേ കോഫി ഡേ സ്‌റ്റോറുകള്‍ക്കൊപ്പം റിസോർട്ടും കണ്‍സള്‍ട്ടൻസി സർവീസും കാപ്പിക്കുരു ശേഖരണവും വില്പനയും കൈകാര്യം ചെയ്യുന്ന കോഫി ഡേ കടപ്പത്ര വില്പനയിലൂടെ 200 കോടി രൂപ ഐ.ഡി.ബി.ഐ ട്രസ്‌റ്റിഷിപ്പില്‍ നിന്ന് സമാഹരിച്ചിരുന്നു. കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നല്‍കാത്തതിനാലാണ് ട്രസ്‌റ്റ് കമ്ബനി ലാ ട്രൈബ്യൂണലിനെ സമീപിച്ചത്.
വാർത്ത പുറത്തുവന്നതോടെ കോഫി ഡേ ഓഹരികളിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 12 മണിക്ക് 13 ശതമാനത്തിലധികം താഴ്ന്ന് 40.53 രൂപയ്ക്കാണ് വിപണിയിൽ കോഫി ഡേ ഓഹരികളുടെ വ്യാപാരം നടക്കുന്നത്. ഓഹരി കനത്ത വിലയിരു നേരിട്ടതോടെ മികച്ച ഒരു പർച്ചേസ് അവസരമായി കണ്ട് നിരവധി ആളുകൾ ഓഹരി വാങ്ങി കൂട്ടുന്നുണ്ട്. 61.62 ബൈ ഓർഡറുകൾ ആണ് 12 മണി സമയത്ത് ഓഹരിക്കുള്ളത്. അണ്ടർ വാല്യൂഡ് ആയിട്ടുള്ള ഒരു കമ്പനിയായി കോഫി ഡേ കണക്കാക്കാം. കമ്പനിയുടെ ബുക്ക് വാല്യൂ പ്രകാരം പ്രതി ഓഹരി വാല്യു 135.22 ഉള്ളപ്പോഴാണ് വിപണിയിൽ 40 രൂപ നിലവാരത്തിൽ ഈ ഓഹരി വ്യാപാരം നടക്കപ്പെടുന്നത് എന്നതുകൊണ്ടാണ് ഇത്.

















