വലിയ പ്രതീക്ഷകളോടെയാണ് എന്ന ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ കരുത്തൻ ഐപിഒ സമാഹരണത്തിന് ഇറങ്ങിയത്. എങ്കിലും സമാനകാലയളവിൽ പുറത്തിറങ്ങിയ മറ്റ് കമ്പനികളുടെ ഐപിഒ പോലെ മികവ് നേടാൻ ഒല ഐപിഒയ്ക്ക് കഴിഞ്ഞില്ല. ലിസ്റ്റിംഗ് പ്രൈസ് നേക്കാൾ രണ്ടും മൂന്നും രൂപ താഴെയായിരുന്നു ഗ്രേ മാർക്കറ്റിൽ ഒലയുടെ വില. 6145.56 കോടി രൂപയാണ്‌ കമ്ബനി ഐപിഒ വഴി സമാഹരിച്ചത്‌. 5500 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 645.56 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതായിരുന്നു ഐപിഒ.

പബ്ലിക്‌ ഇഷ്യു നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക്‌ ഇരുചക്ര വാഹന നിര്‍മാതാക്കളാണ്‌ ഓല ഇലക്‌ട്രിക്‌. ഡിസംബറിലാണ്‌ പബ്ലിക്‌ ഇഷ്യുവിന്‌ അനുമതി തേടി കമ്ബനി സെബിയെ സമീപിച്ചത്‌. കഴിഞ്ഞ മാസമാണ്‌ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ നടത്തുന്നതിന്‌ സെബിയുടെ അനുമതി ലഭിച്ചത്‌. ഐപിഒ വഴി സമാഹിക്കുന്ന തുക ഓല ഇലക്‌ട്രിക്‌ കടം തിരിച്ചടക്കുന്നതിനും മൂലധന ചെലവിനും ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി വിനിയോഗിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂലധന ചെലവിനായി 1226 കോടി രൂപയും കടം തിരിച്ചടക്കുന്നതിനായി 800 കോടി രൂപയുമാണ്‌ വകയിരുത്തുന്നത്‌. ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ്‌ കൂടുതല്‍ തുക ചെലവിടുന്നത്‌- 1600 കോടി രൂപ.ഇലക്‌ട്രിക്‌ ഇരുചക്ര വാഹന വിപണിയില്‍ 52 ശതമാനം വിപണി പങ്കാളിത്തമാണ്‌ ഓല ഇലക്‌ട്രിക്കിനുള്ളത്‌. അതേ സമയം ചെലവുകള്‍ വര്‍ധിച്ചതു മൂലം കമ്ബനിയുടെ നഷ്‌ടവും കൂടി വരികയാണ്‌.

2021-22നും 2023-24നും ഇടയില്‍ കമ്ബനി 239 ശതമാനം പ്രതിവര്‍ഷ വരുമാന വളര്‍ച്ചയാണ്‌ കൈവരിച്ചത്‌. ഇക്കാലയളവില്‍ വരുമാനം 456.26 കോടി രൂപയില്‍ നിന്നും 5243.27 കോടി രൂപയായി വളര്‍ന്നു. അതേ സമയം നഷ്‌ടം 784.15 കോടി രൂപയില്‍ നിന്നും 1584.40 കോടി രൂപയായാണ്‌ വര്‍ധിച്ചത്‌.

2017ല്‍ ബെംഗളൂരുവില്‍ പ്രവർത്തനം ആരംഭിച്ച ഓല ഇലക്‌ട്രിക് ഇതുവരെ ലാഭം കൈവരിച്ചിട്ടില്ല. 72-76 രൂപ നിരക്കിലായിരുന്നു ഓല ഇലക്‌ട്രിക്കിന്റെ ഐപിഒ.ഇതില്‍ 72 രൂപയ്ക്കായിരുന്നു ലിസ്റ്റിങ് എങ്കില്‍പ്പോലും ഓല ഇലക്‌ട്രിക് സ്ഥാപകൻ ഭവിഷ് അഗർവാളിന് അത് ലോട്ടറിയാണ്. ഓഹരി 72 രൂപയ്ക്ക് ലിസ്റ്റ് ചെയ്താല്‍ അദ്ദേഹത്തിന്റെ ആസ്തിയില്‍ 120 കോടി ഡോളറിന്റെ (ഏകദേശം 10,000 കോടി രൂപ) വർധനയുണ്ടാകും.മൊത്തം ആസ്തി 230 കോടി ഡോളറുമാകും (19,297 കോടി രൂപ).

വിപണിയിൽ അപ്രതീക്ഷിത മുന്നേറ്റം:

എന്നാൽ ഐ പി ഓയിൽ ഉണ്ടായ തണുപ്പൻ പ്രതികരണം അല്ല ഓഹരി വിപണിയിലെത്തിയപ്പോൾ ഒല ഓഹരികൾക്കു ലഭിച്ചത്. രണ്ടുദിവസത്തെ വ്യാപാരം കഴിയുമ്പോൾ ഇഷ്യൂ പ്രൈസിനേക്കാൾ 44 ശതമാനം നേട്ടമാണ് വിപണിയിൽ നിന്ന് നിക്ഷേപകർക്ക് ലഭിച്ചത്. തുടർച്ചയായ രണ്ടാം ദിവസവും 20% നേട്ടത്തോടെ അപ്പുറത്തെ സർക്യൂട്ടിൽ ഉച്ചയ്ക്ക് 12 മണിക്ക് മുന്നേ തന്നെ ഒലയുടെ വ്യാപാരം അവസാനിച്ചിരുന്നു. വരുംദിവസങ്ങളിലും ഭേദപ്പെട്ട മുന്നേറ്റം ഓഹരി വിലയിൽ കാഴ്ചവെക്കാൻ കഴിയുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ദീർഘകാല അടിസ്ഥാനത്തിൽ മൾട്ടി ബാഗർ റിട്ടേൺ നേടിത്തരാൻ കഴിയുന്ന ഒരു ഓഹരിയായി ഒല ഓഹരികൾ വിലയിരുത്തപ്പെടുന്നു. നിലവിൽ 100 രൂപ നിലവാരത്തിൽ വിപണനം നടത്തുന്ന കമ്പനിയുടെ ഓഹരികൾ 2030 ഓടെ 800 രൂപ നിലവാരത്തിൽ എത്തുമെന്ന് വരെ പ്രവചിക്കുന്ന വിദഗ്ധരുണ്ട്. അതുകൊണ്ടുതന്നെ ദീർഘകാല അടിസ്ഥാനത്തിൽ മികച്ച നേട്ടം ഉണ്ടാക്കുവാനുള്ള ഒരു നിക്ഷേപസാധ്യതയായി ഈ ഓഹരി വിലയിരുത്തപ്പെടുന്നുണ്ട്.

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ലേഖകനോ കേരള സ്പീക്സ് പോർട്ടലോ ഉത്തരവാദികൾ അല്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക