പെരുമ്ബാവൂർ കെഎസ്‌ആർടിസി ബസ്റ്റാൻറിന് സമീപമുള്ള പാരഡൈസ് ഇൻ ലോഡ്ജില്‍ അനാശാസ്യം നടത്തിയതിന് ലോഡ്ജ് മാനേജർ അടക്കം മൂന്നുപേർ പിടിയില്‍. ആസാം നൗഗാവ് സ്വദേശികളായ മൈനുള്‍ ഹക്ക് (52), ഇക്രാമുല്‍ ഹക്ക് (26), മാനേജർ കാലടി മറ്റൂർ പ്ലാം കുടിവീട്ടില്‍ രോഹിത്‌ (28) എന്നിവരെയാണ് പെരുമ്ബാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരമുള്ള ഓപ്പറേഷൻ ക്ലീൻ പെരുമ്ബാവൂരിന്റെ ഭാഗമായിരുന്നു പരിശോധന. ലോഡ്ജിന്റെ അണ്ടർ ഗ്രൗണ്ടിലുള്ള രണ്ടു റൂമുകളില്‍ നടന്ന അനാശാസ്യമാണ് പോലീസ് പിടികൂടിയത്. ആസാമിൽ നിന്ന് എത്തിച്ച യുവതികളെയാണ് അനാശാസ്യത്തിനായി ഇടപാടുകാർക്ക് വേണ്ടി ചൂഷണം ചെയ്തിരുന്നത്. ലോഡ്ജില്‍ സ്ഥിരമായി അനാശാസ്യം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ലോഡ്ജ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു ഞായർ പകല്‍ 12 മണിയോടുകൂടിയായിരുന്നു പരിശോധന നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലോഡ്ജ് മാനേജരുടെ അറിവോടുകൂടിയായിരുന്നു അനാശാസ്യ പ്രവർത്തനങ്ങള്‍ നടത്തിവന്നിരുന്നത്. മൂന്നുമാസം മുമ്ബ് കെഎസ്‌ആർടിസി പരിസരത്ത് അനാശാസ്യം നടത്തി പിടികൂടിയ ലോഡ്ജുകള്‍ ഇതുവരെ തുറന്നിട്ടില്ല.എ.എസ്.പി മോഹിത് റാവത്ത്, ഇൻസ്പെക്ടർ എ.കെ സുധീർ, സബ് ഇൻസ്പെക്ടർ പി.എം റാസിക് ,എ.എസ്.ഐ പി.എ അബ്ദുല്‍ മനാഫ്, സീനിയർ സി.പി.ഒമാരായ മനോജ് കുമാർ, ടി.എ അഫ്സല്‍, അജിത് മോഹൻ, ബെന്നി ഐസക്ക്, ഷഹന സലിം, എന്നിവരാണ് റെയ്ഡിനുണ്ടായിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക