കാനഡയില്‍ പരിശീലന പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി വിദ്യാർത്ഥിയടക്കം രണ്ട് പേർ മരിച്ചു. തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷും സഹപാഠി സാവന്ന മേയ് റോയ്സുമാണ് മരിച്ചത്. കാനഡയിലെ ഹാർവ്സ് എയർ പൈലറ്റ് ട്രെയിനിംഗ് സ്‌കൂളിലെ വിദ്യാർത്ഥികളായിരുന്നു ഇരുവരും.
സ്വകാര്യ പൈലറ്റ് ലൈസൻസ് നേടിയ ശ്രീഹരി കൊമേഴ്ഷ്യല്‍ ലൈസൻസിനുള്ള പരിശീലനത്തിലായിരുന്നു. കാനഡയിലെ മാനിട്ടോബയിലാണ് അപകടമുണ്ടായത്. ‘വിദ്യാർത്ഥികള്‍ ഒറ്റ എഞ്ചിൻ വിമാനം പറത്തുകയായിരുന്നു. ഇരുവരുടെയും വിമാനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. വിമാനത്തില്‍ യാത്രക്കാരുണ്ടായിരുന്നില്ല’- പൊലീസ് പറഞ്ഞു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇന്നലെയാണ് അപകടമുണ്ടായതെങ്കിലും മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവിട്ടത്. ആശയ വിനിമയത്തകരാറാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















