AccidentFlashIndiaNews

ജനസാന്ദ്രതയുള്ള മേഖലയിൽ നിന്ന് അകന്ന് ജനവാസമില്ലാത്തിടത്ത് ക്രാഷ് ലാൻഡിങ്; തകർന്നുവീഴുന്നതിന് തൊട്ടുമുമ്പ് കോ പൈലറ്റിന് തള്ളിയിട്ട് ജീവൻ രക്ഷിച്ചു: ഗുജറാത്തിൽ യുദ്ധവിമാനം തകർന്നു വീണു മരണത്തിന് കീഴടങ്ങിയ പൈലറ്റ് സിദ്ധാർത്ഥ് യാദവ് രക്ഷിച്ചത് നിരവധി ജീവനുകൾ.

യുദ്ധവിമാനം തകർന്ന് വീണ് കൊല്ലപ്പെട്ട പൈലറ്റ് സിദ്ധാർത്ഥ് യാദവ് അവസാന നിമിഷങ്ങളില്‍ കാട്ടിയത് അസാധാരണ ധൈര്യം. ഗുരുതരമായ സാങ്കേതിക തകരാറുകള്‍ സംഭവിച്ചതിനെത്തുടർന്ന് ജനസാന്ദ്രതയുള്ള പ്രദേശത്ത് തകർന്ന് വീഴാതിരിക്കാൻ വളരെ പണിപ്പെട്ടാണ് അദ്ദേഹം വിമാനത്തെ ആളില്ലാത്ത പ്രദേശത്ത് എത്തിച്ചത്. അപകടത്തിന് തൊട്ട് മുൻപ് സഹപൈലറ്റിന്റെ ജീവൻ രക്ഷിക്കാൻ അദ്ദേഹത്തെ വിമാനത്തില്‍ നിന്നും തള്ളി താഴെയിട്ടു.

ഗുജറാത്തിലെ ജാംനഗറില്‍ ജാഗ്വാർ യുദ്ധവിമാന അപകടത്തിന്റെ കരളലിയിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. നിരവധി ജീവനുകളെ രക്ഷിച്ചതിന് ശേഷമാണ് ഫ്ലൈറ്റ് ലെഫ്റ്റനന്റ് സിദ്ധാർത്ഥ് യാദവ് യാത്രപറഞ്ഞത് .ബുധനാഴ്ച രാത്രിയാണ് ഗുജറാത്തിലെ ജാംനഗറിന് സമീപം ജാഗ്വാർ യുദ്ധവിമാനം തകർന്ന് റെവാരി സ്വദേശിയായ ഫ്ലൈറ്റ് ലെഫ്റ്റനന്റ് സിദ്ധാർത്ഥ് യാദവ് മരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

ജാംനഗർ വ്യോമസേനാ സ്റ്റേഷനില്‍ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് അപകടം.28 കാരനായ പൈലറ്റ് അവധിക്ക് ശേഷം അടുത്തിടെ ഡ്യൂട്ടിയില്‍ തിരിച്ചെത്തിയ അന്നായിരുന്നു അപകടം. വിവാഹനിശ്ചയം കഴിഞ്ഞതിന്റെ 11-ാം ദിവസമായിരുന്നു സംഭവം. പറക്കുന്നതിനിടയില്‍ വിമാനത്തിന് സാങ്കേതിക തകരാർ സംഭവിക്കുകയായിരുന്നു. ജെറ്റ് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ പൈലറ്റ് പരമാവധി ശ്രമിച്ചിട്ടും നടന്നില്ല.

അവസാന നിമിഷങ്ങളില്‍ സിദ്ധാർത്ഥ് അസാധാരണമായ ധൈര്യം പ്രകടിപ്പിച്ചു. ജീവൻ രക്ഷിക്കാൻ അദ്ദേഹം സഹ പൈലറ്റ് മനോജ് കുമാർ സിംഗിനെ വിമാനത്തില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടു.ജനസാന്ദ്രതയുള്ള പ്രദേശത്ത് നിന്ന് വിമാനം തുറസ്സായ സ്ഥലത്തേക്ക് കൊണ്ടുപോയി. അപകടത്തില്‍ സിദ്ധാർത്ഥ് കൊല്ലപ്പെട്ടു, പക്ഷേ അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ ഒരു സാധാരണക്കാരനും ജീവൻ നഷ്ടപ്പെട്ടില്ലെന്ന് ഉറപ്പാക്കി.

സുശീലിന്റെയും നീലം യാദവിന്റെയും ഏക മകനായ സിദ്ധാർത്ഥ് യാദവ്, ഫൈറ്റർ പൈലറ്റായി പരിശീലനം പൂർത്തിയാക്കി 2016 ല്‍ എൻ‌ഡി‌എ പരീക്ഷ പാസായതിന് ശേഷം ഇന്ത്യൻ വ്യോമസേനയില്‍ ചേർന്നു. രണ്ട് വർഷം മുമ്ബാണ് അദ്ദേഹത്തിന് ഫ്ലൈറ്റ് ലെഫ്റ്റനന്റായി സ്ഥാനക്കയറ്റം ലഭിച്ചത്. നവംബർ രണ്ടിന് വിവാഹമായിരുന്നു. മാർച്ച്‌ 23നായിരുന്നു വിവാഹ നിശ്ചയം. പരിക്കേറ്റ സഹപ്രവര്‍ത്തകന്‍ ഇപ്പോള്‍ ചികിത്സയിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button