ആർച്ചി എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ താരപുത്രിയാണ് സുഹാന ഖാൻ. മോഡലിങ്ങിലും ശ്രദ്ധ നേടിയ ഷാരൂഖ് ഖാന്റെ മകളുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജോർജിയൻ ഫാഷൻ ഡിസൈനറായ ഡേവിഡ് കോമയുടെ ചുവപ്പ് മിനി ഗൗണില്‍ അതീവ ഗ്ലാമറസായാണ് താരപുത്രി പ്രത്യക്ഷപ്പെട്ടത്.പ്ലഞ്ചിങ് വൈഡ് നെക്ക്ലൈനും സ്ട്രാപ്സ്മുള്ള ഗൗണില്‍ പൂക്കളുടെ ഡിസൈനും നല്‍കിയിട്ടുണ്ട്.
ഡേറ്റ് നൈറ്റിന് ധരിക്കാൻ പറ്റിയ വസ്ത്രമെന്നാണ് ഇതിന് താഴെ ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. സ്റ്റൈലിസ്റ്റായ ലക്ഷ്മി ലെഹറാണ് ഈ ഫോട്ടോഷൂട്ടിന്റെ വീഡിയോ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചത്.സൗന്ദര്യവർധക ഉത്പന്നങ്ങളുടെ ബ്രാൻഡായ ടിറയുടെ പരസ്യത്തിനായാണ് സുഹാന ഈ ഔട്ട്ഫിറ്റിലെത്തിയത്. സുഹാനയെക്കൂടാതെ കരീന കപൂറും കിയാര അദ്വാനിയും ഈ പരസ്യത്തിലുണ്ട്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group

















