സിപിഎം 24-ാം പാര്‍ടി കോണ്‍ഗ്രസിന് മുന്നോടിയായി സംസ്ഥാനത്തെ പാര്‍ടി സമ്മേളനങ്ങള്‍ സെപ്റ്റംബറില്‍ ആരംഭിക്കും. ബ്രാഞ്ച് ലോക്കല്‍ സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ – ഒക്ടോബര്‍ മാസങ്ങളിലും നടക്കും. ഏരിയ സമ്മേളനങ്ങള്‍ നവംബറിലും, ജില്ലാ സമ്മേളനങ്ങള്‍ ഡിസംബറിലും ജനുവരിയിലുമായി നടക്കും.
സംസ്ഥാന സമ്മേളനം 2025 ഫെബ്രുവരിയില്‍ കൊല്ലത്ത് നടക്കും. 24-ാം പാര്‍ടി കോണ്‍ഗ്രസ് ഏപ്രിലില്‍ തമിഴ്‌നാട് മധുരയില്‍ നടക്കും. സമ്മേളനങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്താന്‍ പാര്‍ട്ടി ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
അതേസമയം സിപിഎമ്മിന്റെ സമ്മേളന കാലഘട്ടം വ്യാപാരികൾക്കും വ്യവസായികൾക്കും ഒരു പേടി സ്വപ്നമാണ്. ബ്രാഞ്ച് സമ്മേളനങ്ങൾ മുതൽ പിരിവുകൾ ആരംഭിക്കും. ഒരേ വ്യക്തികൾ തന്നെ പലപ്പോഴും ബ്രാഞ്ച്, ലോക്കൽ, ഏരിയ, ജില്ലാ, സംസ്ഥാന സമ്മേളനങ്ങൾക്കായി അഞ്ചുവട്ടം വരെ പിരിവ് നൽകേണ്ട സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഭരണത്തിന്റെ ആനുകൂല്യമുള്ളതുകൊണ്ട് ആരും സിപിഎം നേതാക്കളെ വെറുപ്പിക്കാതെ എങ്ങനെയെങ്കിലും പണം ഉണ്ടാക്കി പിരിവ് കൊടുക്കുകയാണ് പതിവ്.

















