വിരുന്നൊരുക്കുന്നത് അതിഥി സത്ക്കാരത്തിന്റെ ഭാഗമാണ്. നിരവധി വിഭവങ്ങള്‍ നിറഞ്ഞ വിരുന്നുകളെ നമ്മള്‍ വാഴ്ത്തിപാടാറുമുണ്ട്. എന്നാല്‍ അതിഥികള്‍ക്ക് വിരുന്നൊരുക്കാൻ വേണ്ടി മാത്രം ഫ്രഞ്ച് സർക്കാർ ചെലവാക്കിയ ഭീമൻ തുകയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചർച്ചയാകുന്നത്. ഫ്രാൻസ് സന്ദർശനത്തിനെത്തിയ ചാള്‍സ് മൂന്നാമനും ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും വിരുന്നൊരുക്കാൻ വേണ്ടിയാണ് ഫ്രാൻസ് വൻ തുക ചെലവഴിച്ചത്.

ചാള്‍സ് മൂന്നാമന് വേണ്ടി വിരുന്നൊരുക്കിയ വകയില്‍ 4,29,31,462 കോടി രൂപ (475,000 യൂറോ) സർക്കാർ ചെലവിട്ടതായി ഓഡിറ്റ് റിപ്പോർട്ടുകള്‍ പറയുന്നു. അതേ സമയം ലോറേ മ്യൂസിയത്തില്‍ വിരുന്നിനെത്തിയ മോദിക്കായി 3,45,01,271 കോടി രൂപ (412,000 യൂറോ) ചെലവാക്കിയതായും റിപ്പോർട്ടില്‍ പറയുന്നു. ഫ്രഞ്ച് സർക്കാരിന്റെ അക്കൗണ്ട്സ് വിഭാഗം പുറത്തുവിട്ട കണക്കുകളിലാണ് കുതിച്ചുയർന്ന ചെലവുകളെ പറ്റി വിവരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചാള്‍സ് രാജാവിനായി ഒരുക്കിയ 150-ഓളം വിഭവങ്ങള്‍ക്കിടയില്‍ താരമായത് ബ്ലൂ ലോബ്സ്റ്ററാണ്. പല നിറത്തിലും ലോബ്സ്റ്റർ ലഭ്യമാണെന്നും ഇരുപത് ലക്ഷത്തില്‍ ഒന്ന് മാത്രമാണ് ബ്ലൂ ലോബ്സ്റ്ററുകളെ ലഭിക്കാനുള്ള സാധ്യതയെന്നാണ് ഗവേഷകരുടെ വാദം. ചാര നിറത്തിലും, ഓറഞ്ച്, ചുവപ്പ്, മഞ്ഞ നിറങ്ങളിലുമെല്ലാം ലോബ്സ്റ്ററുകളെ കാണാൻ കഴിയും.

ജനിതക വ്യതിയാനങ്ങള്‍ മൂലമാണ് ലോബ്സ്റ്ററുകളിലെ ഈ നിറവ്യത്യാസം സംഭവിക്കുന്നതെന്ന് ഈ മേഖലയിലെ വിദ്ഗധർ പറയുന്നു. ശരീരത്തിലെ ചില പ്രോട്ടീനുകളുടെ അളവിലുണ്ടാകുന്ന വർധനവാണ് ലോബ്സ്റ്ററുകളിലെ നീല വർണത്തിന് കാരണമാകുന്നത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഓഫീസ്, രാജാവിനും കുടുംബത്തിനും വിരുന്നൊരുക്കാനായി കോടികള്‍ ചെലവിട്ടത്. നിരവധി താരങ്ങളും വിരുന്നിന്റെ ഭാഗമായിരുന്നു.513000 ഡോളർ ചെലവഴിച്ച വിരുന്നില്‍ 179000 ഡോളർ ഭക്ഷണത്തിനായും 45000 ഡോളർ ഷാംപെയ്ൻ ഉള്‍പ്പടെയുള്ള പാനിയങ്ങള്‍ക്കായുമാണ് ചെലവായത്. യു.കെയും ഫ്രാൻസുമായുള്ള സുപ്രധാന ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായാണ് അത്യാഡംബര വിരുന്നൊരുക്കിയതെന്നാണ് വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക