കാപ്പാ നിയമപ്രകാരം യുവതിയെ കോട്ടയം ജില്ലയിൽ നിന്ന് പുറത്താക്കി. ചെമ്പ് ബ്രഹ്മമംഗലം മണിയൻകുന്ന് ഭാഗത്ത് മണിയൻകുന്നേൽ വീട്ടിൽ അഞ്ജന ആർ പണിക്കരെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്ന് 9 മാസത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് ഏറ്റുമാനൂർ, സ്റ്റേഷനുകളിലും എറണാകുളം ജില്ലയിലെ പെരുമ്പാവൂർ, മൂവാറ്റുപുഴ, കോടനാട് സ്റ്റേഷനുകളിലും ആലപ്പുഴ ജില്ലയിലെ എടത്വ പത്തനംതിട്ട ജില്ലയിലെ കീഴ്വായ്പൂർ, ഇടുക്കി ജില്ലയിലെ കരിങ്കുന്നം കണ്ണൂർ ജില്ലയിലെ പയ്യന്നൂർ എന്നീ സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുണ്ട്. ആളുകൾക്ക് വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു എന്നാണ് കേസുകൾ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് നിരന്തരം തടസ്സങ്ങൾ സൃഷ്ടിക്കുന്ന സ്ഥിരം കുറ്റവാളികൾക്കെതിരെ കോട്ടയം ജില്ലയിൽ കാപ്പ പോലുള്ള വകുപ്പുകൾ ശക്തമായി ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലാണ് ഇവിടെയും നടപടികൈക്കൊണ്ടിട്ടുള്ളത്. ഇത്തരക്കാർക്കെതിരെ തുടർന്നും കർശന നിലപാടുകൾ ആകും സ്വീകരിക്കുക എന്ന് ജോലി ജില്ലാ പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക