തിരുവനന്തപുരം ചിറയിൻകീഴില്‍ കാപ്പാ കേസ് പ്രതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വിവിധ കേസുകളില്‍ പ്രതിയായ മുട്ടപ്പലം പെരിങ്ങുമ്മല സ്വദേശി പ്ലാവിള പുത്തൻവീട്ടില്‍ മിന്നല്‍ ഫൈസലിന്റെ (25) മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.ആളൊഴിഞ്ഞ പുരയിടത്തിലെ ചെറിയ കെട്ടിടത്തിനുള്ളില്‍ കണ്ടെത്തിയ മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ടെന്നാണു നിഗമനം.

പ്രദേശത്ത് നിന്നു ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. അടുത്തിടെയാണ് ഫൈസല്‍ ജയിലില്‍നിന്നു പുറത്തിറങ്ങിയത്. കാപ്പാ കേസ് പ്രതി ആയതിനാല്‍ കൊലപാതക സാധ്യത ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. ഫോറന്‍സിക് നടപടികള്‍ക്കു ശേഷം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്നും പോലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മംഗലപുരം ശാസ്തവട്ടത്തെ വില്ലയില്‍ അതിക്രമിച്ചു കയറി സ്വർണവും ലാപ്ടോപ്പും കവർന്ന കേസില്‍ ഫൈസല്‍ മാർച്ചില്‍ പിടിയിലായിരുന്നു. മാർച്ച്‌ മാസം ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ശാസ്തവട്ടത്തെ വില്ലയില്‍നിന്ന് രണ്ട് ഗ്രാം സ്വർണനാണയവും ലാപ്ടോപ്പുമാണ് മോഷ്ടിച്ചത്. മോഷണം നടന്ന സ്ഥലത്തുനിന്ന് പൊലീസിന് ലഭിച്ച വിരലടയാളം പരിശോധിച്ചതില്‍ നിന്നാണ് പ്രതി ഫൈസലാണെന്ന് തിരിച്ചറിഞ്ഞത്. ‌ഇരുപതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ 2023ല്‍ ചിറയിൻകീഴില്‍ നടന്ന മോഷണക്കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക