ആലപ്പുഴയില്‍ ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്നു യുവതിയെ മദ്യം നല്‍കി പല തവണ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. 38കാരിയുടെ പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആദിക്കാട്ടുകുളങ്ങര ചാമവിളയില്‍ ഷൈജു ആണ് അറസ്റ്റിലായത്. നൂറനാട് സ്വദേശിയായ 38 കാരുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നൂറാനാട് സിഐ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വിവാഹ വാഗ്ദാനം നല്‍കിയാണ് ഭര്‍ത്താവുമായി പിരിഞ്ഞു കഴിഞ്ഞ യുവതിയെ ആണ് പീഡിപ്പിച്ചത്. മദ്യം നല്‍കി ലോഡ്ജില്‍ എത്തിച്ച ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. 2017ല്‍ പ്രതി യുവതിയെ ക്ഷേത്രത്തില്‍ കൊണ്ടുപോയി താലികെട്ടി. പിന്നീട് പലതവണ ലോഡ്ജ് കൊണ്ടുപോയി പീഡിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇയാളുടെ സ്വഭാവം മനസ്സിലാക്കിയ യുവതി ഇയാളെ ഒഴിവാക്കിയെങ്കിലും നഗ്‌ന വീഡിയോകള്‍ കാട്ടി യുവാവ് ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നാലെയാണ് യുവതി പോലീസില്‍ പരാതി നല്‍കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക