പീഡിപ്പിച്ചതിലുള്ള പ്രതികാരത്തിന്റെ ഭാഗമായാണ് വഞ്ചിയൂരിലെ വീട്ടിലെത്തി വെടിവച്ചതെന്ന് പ്രതിയായ ലേഡി ഡോക്ടര്‍ മൊഴി നല്‍കിയതോടെയാണ് പോലീസ് ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്. വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജിത്തിനെതിരെയാണ് കേസ്. സുജിത്ത് ബലമായി പീഡിപ്പിച്ചു. ഇതിന് പ്രതികാരം ചെയ്യാനാണ് വീട്ടിലെത്തി സുജിത്തിന്റെ ഭാര്യയെ ആക്രമിച്ചതെന്നും ലേഡി ഡോക്ടര്‍ മൊഴി നല്‍കി. ഒപ്പം പീഡനം സംബന്ധിച്ച്‌ പരാതിയും നല്‍കി.

ഒരുമിച്ച്‌ ജോലി ചെയ്യുന്ന സമയത്താണ് പീഡനമുണ്ടായത്. പിന്നാലെ സുജിത്ത് മാലദ്വീപിലേക്ക് പോവുകയും ചെയ്തു. ഇതോടെയാണ് ഭാര്യയെ ആക്രമിക്കാന്‍ തീരുമാനിച്ചതെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. ബലാത്സംഗ കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സുജിത്തിനെ ഉടന്‍ ചോദ്യം ചെയ്യും. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഡോക്ടറായ യുവതിയെ ഇന്നലെയാണ് പോലീസ് ആശുപത്രിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കൊറിയര്‍ നല്‍കാനെന്ന വ്യാജേന എത്തി ഷിനിയാണോ എന്ന് ആവര്‍ത്തിച്ച്‌ ചോദിച്ച ശേഷം ആക്രമിക്കുകയായിരുന്നു. മുഖം മറച്ചെത്തിയ യുവതി അതിവേഗത്തില്‍ കാറില്‍ രക്ഷപ്പെടുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക