അശ്ലീല സന്ദേശങ്ങൾ അയച്ചത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറെന്ന് തെറ്റിദ്ധരിച്ച് കരണത്തടിച്ചു; ഡോക്ടറുടെ പരാതിയിൽ യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ...

അശ്ലീല സന്ദേശമയച്ചതിന്റെ പേരില്‍ ആളുമാറി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ മുഖത്തടിച്ച യുവതി അറസ്റ്റില്‍. കുരുവട്ടൂര്‍ സ്വദേശിനിയാണ് അറസ്റ്റിലായത്. അശ്ലീല സന്ദേശമയച്ചത് ഡോക്ടറാണെന്ന് തെറ്റിദ്ധരിച്ചാണ് യുവതി മര്‍ദ്ദിച്ചത്. ഡോക്ടറുടെ പേരില്‍ യുവതിക്ക് സന്ദേശങ്ങളയച്ച...

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിലെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ജസ്ന സലീമിനെതിരെ കലാഫ ശ്രമത്തിന് കേസെടുത്ത് പോലീസ്:...

ഗുരുവായൂർ ക്ഷേത്രത്തില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് ജസ്ന സലീമിനെതിരേ കേസെടുത്ത് പോലീസ്. ഗുരുവായൂർ ദേവസ്വത്തിൻ്റെ പരാതിയില്‍ കലാപശ്രമം ഉള്‍പ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.കിഴക്കേനടയില്‍ കൃഷ്ണവിഗ്രഹത്തില്‍ മാല ചാർത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണ...

BIG BREAKING| ഹൃദയാഘാതം: പാലാ നഗരസഭ ചെയർമാൻ ഷാജു തുരുത്തനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന്...

നാളെ നഗരസഭയിൽ അവിശ്വാസപ്രമേയം ചർച്ച ചെയ്യാനിരിക്കെ കേരള കോൺഗ്രസ് എം നേതാവ് ഷാജു തുരുത്തനെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഹൃദ്രോഗിയായ തുരുത്തന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അടിയന്തരമായി ആശുപത്രിയിൽ...

‘അര്‍ജന്റീന തോറ്റതിനും കാരണക്കാരൻ കെ സി വേണുഗോപാല്‍’: സൈബര്‍ ആക്രമണം രൂക്ഷമെന്ന് പ്രവീണ്‍ കുമാര്‍ എംഎല്‍എ; വിശദാംശങ്ങൾ വായിക്കാം

കെ സി വേണുഗോപാലിനെതിരെ വ്യാപക സൈബർ ആക്രമണമാണ് നടക്കുന്നതെന്ന് പ്രവീണ്‍കുമാർ എംഎല്‍എ. കെ സി വേണുഗോപാലുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ക്കാണ് അദ്ദേഹം വിമർശനം നേരിടുന്നതെന്നും കോഴിക്കോട് ഡിസിസി അദ്ധ്യക്ഷൻ കൂടിയായ പ്രവീണ്‍ കുമാർ...

ദിവ്യ ഉണ്ണിയുടെയും നടൻ സിജോയ് വർഗീസിന്റെയും മൊഴിയെടുക്കും; ഗിന്നസ് നൃത്ത പരിപാടിയിൽ ഉമാ തോമസിന് അപകടം...

ഉമാ തോമസ് എംഎല്‍എയ്ക്ക് അപകടം സംഭവിച്ച പരിപാടിയെ സംബന്ധിച്ച്‌ അന്വേഷിക്കാൻ പൊലീസ്. ഇത് സംബന്ധിച്ച്‌ പരിപാടിയിലെ പ്രധാന നർത്തകിയായിരുന്ന ദിവ്യ ഉണ്ണിയില്‍ നിന്നും മൃദംഗ വിഷൻ രക്ഷാധികാരിയായ നടൻ സിജോയ് വർഗീസില്‍ നിന്നും...

ലൈഫ് ലൈൻ ആശുപത്രി ഡയറക്ടർ ഡോ. ഡെയ്സി പാപ്പച്ചൻ (66) നിര്യാതയായി

ലൈഫ് ലൈൻ ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എസ്. പാപ്പച്ചന്റെ ഭാര്യയും ആശുപത്രി ഡയറക്ടറുമായ കാലായില്‍ ശങ്കരപുരിയില്‍ ഡെയ്സി പാപ്പച്ചൻ (66) നിര്യാതയായി. സംസ്കാരം പിന്നീട്. കായംകുളം കൊല്ലശേരില്‍ കുടുംബാംഗമാണ്. മക്കള്‍:ഡോ. സിറിയക്...

കെപിസിസി വേദിയിലെത്തി ജി സുധാകരൻ; നീതിമാനായ മന്ത്രി എന്ന് പുകഴ്ത്തി വി ഡി സതീശൻ: വിശദാംശങ്ങളും...

മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ കെപിസിസി വേദിയില്‍. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തിലാണ് മുതിർന്ന സിപിഐ നേതാവ് സി ദിവാകരനൊപ്പം ജി സുധാകരനും പങ്കെടുത്തത്. പരിപാടിയുടെ ഭാഗമായ...

1.17 കോടിയുടെ നിക്ഷേപ തട്ടിപ്പ്; അടൂരിൽ സ്വകാര്യ ധനഇടപാട് സ്ഥാപനത്തിന്റെ മാനേജരായ യുവതി അറസ്റ്റിൽ; യുവതി ബലിയാടോ?

നിക്ഷേപം സ്വീകരിച്ച ശേഷം പണം തിരികെ നല്‍കാത്ത സംഭവത്തില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ മാനേജർ അറസ്റ്റില്‍. പന്തളം പടിഞ്ഞാറേ പൂക്കൈതയില്‍ സരിത(34)നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അടൂർ സ്വദേശികളായ പൊന്നമ്മ ഡാനിയേല്‍,...

ഹൃദയാഘാതം: കുവൈറ്റിൽ നേഴ്സായ മലയാളി യുവാവ് നിര്യാതനായി; മരണമടഞ്ഞത് തൊടുപുഴ കരിങ്കുന്നം സ്വദേശി ജയേഷ് മാത്യു.

കുവൈത്തില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. തൊടുപുഴ കരിങ്കുന്നം സ്വദേശി ജയേഷ് മാത്യു ആണ് മരിച്ചത്. അബ്ബാസിയയിലെ താമസസ്ഥലത്ത് വച്ചാണ് മരിച്ചത്.അല്‍ റാസി ആശുപത്രിയിലെ നഴ്‌സായിരുന്നു. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് ഒരാഴ്ചയായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഭാര്യ:...

മികച്ച നടൻ മമ്മൂട്ടി; മികച്ച നടി ഷംല ഹംസ; മികച്ച ചിത്രം മഞ്ഞുമ്മൽ ബോയ്സ്: കേരള സംസ്ഥാന ചലച്ചിത്ര...

2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയിസ് ആണ് മികച്ച ചിത്രം. 'ഭ്രമയുഗം' എന്ന സിനിമയിലെ അഭിനയത്തിനു മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനായി. 'ഫെമിനിച്ചി ഫാത്തിമ'...

ജോസഫ് ഗ്രൂപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം; ഇനി സംസ്ഥാന പാർട്ടി: വിശദാംശങ്ങൾ വായിക്കാം

കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ സംസ്ഥാന പാർട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ‌ അംഗീകരിച്ചു. പാർ‌ട്ടിയുടെ ദ്വിദിന സംസ്ഥാന ക്യാമ്ബ് ചരല്‍ക്കുന്നില്‍ നടക്കുമ്ബോഴാണ് ഇതുസംബന്ധിച്ച വിവരം നേതാക്കള്‍ക്ക് ലഭിച്ചത്.ചിഹ്നം പിന്നീട് അനുവദിക്കും.കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഫ്രാൻസിസ്...

പാചകവാതക പ്രതിസന്ധി വ്യാപിക്കുന്നു; ഹോട്ടലുകള്‍ക്കൊപ്പം ട്രെയിനുകളിലെ ഭക്ഷണ വിതരണവും നിലച്ചേക്കും ; വിശദാംശങ്ങൾ വായിക്കാം

എല്‍പിജി പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനങ്ങള്‍ക്ക് നിർദേശവുമായി കേന്ദ്രം. സാഹചര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്താൻ ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നല്‍കി കേന്ദ്ര ആഭ്യന്തര സെക്രട്ടറി.ഇന്ധനക്ഷാമമുണ്ടെന്ന പ്രചാരണം തടയണമെന്നും ആവശ്യം. കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിർദേശം നല്‍കിയിട്ടുണ്ട്. ഹോട്ടലുകള്‍ക്ക്...

മൂന്നാറിൽ ഭീതി പരത്തി കാട്ടുപോത്തും കാട്ടാന കൂട്ടവും; വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

മൂന്നാറില്‍ ജനവാസമേഖലകളില്‍ ഇറങ്ങി ഭീതി പരത്തി കാട്ടാനകൂട്ടവും കാട്ടുപോത്തും.നല്ലതണ്ണി എസ്റ്റേറ്റിലാണ് കാട്ടുപോത്തെത്തിയത്. എമാട്ടുപ്പെട്ടി ഇന്‍ഡോസിസ് പ്രോജക്റ്റിന് സമീപം കാട്ടാനകൂട്ടം റോഡിലിറങ്ങി. മൂന്നാറില്‍ വന്യ മൃഗങ്ങള്‍ ജനവാസ മേഖലകളില്‍ ഭീതി പരത്തുന്ന സാഹചര്യം തുടരുകയാണ്. കാട്ടുപോത്തും...

കേരളത്തിലെത്തിയത് അഡ്വ ആളൂരിനെ കാണാൻ; മരിച്ചതറിഞ്ഞില്ല: കരുതൽ തടങ്കലിലെടുത്ത ബണ്ടി ചോറിനെ വിട്ടയച്ചു

കരുതല്‍ തടങ്കലെന്ന നിലയില്‍ കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോറിനെ പൊലീസ് വിട്ടയച്ചു. കേരളത്തില്‍ നിലവില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ ഇല്ലാത്തതിനാലും ബണ്ടിചോർ നല്‍കിയ മൊഴി അന്വേഷിച്ച്‌ സ്ഥിരീകരിച്ചതിനാലുമാണ് കസ്റ്റഡിയില്‍ നിന്നു വിട്ടയച്ചത്. വിവിധ സംസ്ഥാനങ്ങളില്‍...

കേരളത്തിലെ കോൺഗ്രസ് പോഷക സംഘടനകളുടെ തലപ്പത്ത് വൻ അഴിച്ചുപണി; മൈനോറിറ്റി സെല്ലിനും, മത്സ്യത്തൊഴിലാളി കോൺഗ്രസിനും, കിസാൻ കോൺഗ്രസിനും, പ്രൊഫഷണൽ...

കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വിവിധ പോഷക സംഘടനകളുടെ തലപ്പത്ത് അഴിച്ചുപണി. നാല് സംഘടനകളുടെ ചെയർമാൻമാരെയാണ് പുതിയതായി തലപ്പത്തേക്ക് കൊണ്ടുവന്നത്. ഇത് ആദ്യമായാണ് ഇത്രയും സംഘടനകളുടെ തലവന്മാരെ ഒരുമിച്ച്‌ നിയമിക്കുന്നതും. മൈനോറിറ്റി സെല്ലിന്റെ...

സുരക്ഷിതമായ വിമാനം ഏത്? ഏത് സീറ്റില്‍ ഇരിക്കണം?ശ്രദ്ധിക്കേണ്ട കാര്യങ്ങൾ? അഹമ്മദാബാദ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ വിദഗ്ധനും മലയാളിയുമായ...

അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിമാന യാത്രയും യാത്രയിലെ സുരക്ഷിതത്വവും സംബന്ധിച്ചുള്ള ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. ഏത് വിമാനമാണ് ഏറ്റവും സുരക്ഷിതം, ഏത് സീറ്റിലാണ് ഇരിക്കേണ്ടത്, വിമാന യാത്രയെ ഭയക്കേണ്ടതുണ്ടോ തുടങ്ങി നിരവധി...

യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിയത് കോടികൾ; മുണ്ടക്കയത്തെ ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വീസ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെന്ന കേസില്‍ ഒളിവിലായിരുന്ന ട്രാവല്‍ ഏജൻസി ഉടമ കൂട്ടിക്കല്‍ പാലക്കുന്നേല്‍ അനീഷ് ഉമ്മർ പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ രാത്രി കോഴിക്കോട് നിന്നാണ് മുണ്ടക്കയം...

കരകൗശലക്കടയിലേക്ക് വിദേശ വനിതയെ വിളിച്ചു കയറ്റി; ഇസ്രയേലി സ്വദേശിനിയാണ് എന്നറിഞ്ഞതോടെ അപമാനിച്ചിറക്കി വിട്ടു; തേക്കടിയിൽ ...

ഇസ്രയേല്‍ സ്വദേശിയായ വിനോദ സഞ്ചാരിയെ അപമാനിച്ച്‌ കടയില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ കശ്മീർ സ്വദേശികള്‍ക്ക് എതിരെ നടപടി. കുമളി ടൗണില്‍ പ്രവർത്തിക്കുന്ന ഇൻക്രെഡിബിള്‍ ക്രാഫ്റ്റ്സ് എന്ന കടയുടെ കശ്മീർ സ്വദേശികളായ പാർട്ണേഴ്സിനെ താത്ക്കാലികമായി...

സംസ്ഥാനത്ത് വീണ്ടും നിപ? മലപ്പുറത്ത് മരിച്ച 17കാരിക്ക് നിപ ബാധിച്ചിരുന്നുവെന്ന് സംശയം; സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചു; വിശദാംശങ്ങൾ വായിക്കാം

സ്വകാര്യ ആശുപത്രിയില്‍ കഴി‍ഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിയായ പതിനേഴുകാരിക്ക് നിപ ബാധിച്ചിരുന്നുവെന്ന് സംശയം. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് 17 കാരിയുടെ പോസ്റ്റുമോർട്ടം നടന്നത്. സാമ്ബിള്‍ പൂനൈ എൻ.ഐ.വിയിലേക്ക് അയച്ചു. പോസ്റ്റുമോർട്ടം...

തേവര സേക്രട്ട് ഹാർട്ട് കോളേജിലെ ഇംഗ്ലീഷ് അധ്യാപകൻ ഓണാഘോഷങ്ങൾക്കിടെ കുഴഞ്ഞുവീണു മരിച്ചു; എളമക്കരയിൽ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ...

കോളജിലെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള വടംവലിക്കിടെ കുഴഞ്ഞുവീണ അധ്യാപകന്‍ മരിച്ചു. തേവര എസ്‌എച്ച്‌ കോളജിലെ സ്റ്റാഫ് സെക്രട്ടറിയും ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ തൊടുപുഴ കല്ലൂര്‍ക്കാട് വെട്ടുപാറക്കല്‍ ജെയിംസ് വി ജോര്‍ജ് (38) ആണ്...