കുവൈത്തില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. തൊടുപുഴ കരിങ്കുന്നം സ്വദേശി ജയേഷ് മാത്യു ആണ് മരിച്ചത്.
അബ്ബാസിയയിലെ താമസസ്ഥലത്ത് വച്ചാണ് മരിച്ചത്.അല്‍ റാസി ആശുപത്രിയിലെ നഴ്‌സായിരുന്നു. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് ഒരാഴ്ചയായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഭാര്യ: ജെസി മോള്‍ (മെറ്റർണിറ്റി ആശുപത്രിയില്‍ നഴ്സ്). രണ്ട് മക്കളുണ്ട്. ഇരുവരും കുവൈത്തില്‍ വിദ്യാര്‍ത്ഥികളാണ്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















