കെ സി വേണുഗോപാലിനെതിരെ വ്യാപക സൈബർ ആക്രമണമാണ് നടക്കുന്നതെന്ന് പ്രവീണ്‍കുമാർ എംഎല്‍എ. കെ സി വേണുഗോപാലുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ക്കാണ് അദ്ദേഹം വിമർശനം നേരിടുന്നതെന്നും കോഴിക്കോട് ഡിസിസി അദ്ധ്യക്ഷൻ കൂടിയായ പ്രവീണ്‍ കുമാർ ചൂണ്ടിക്കാട്ടി.അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സംഘടനാകാര്യ ജനറല്‍ സെക്രട്ടറിയാണ് കെ സി വേണുഗോപാല്‍.

അദ്ദേഹത്തിനെതിരായ സൈബർ ആക്രമണത്തിന് പിന്നില്‍ ഒരു റാക്കറ്റ് തന്നെയുണ്ടെന്നും പ്രവീണ്‍ കുമാർ പറഞ്ഞു. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെയും കോണ്‍ഗ്രസ് പ്രവർത്തകരുടെ മനസില്‍ ജീവിക്കുന്ന വ്യക്തിയാണ് അദ്ദേഹം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെ സി അറിയാത്ത കാര്യങ്ങളുമായി ബന്ധപ്പെടുത്തിപ്പോലും അദ്ദേഹം സൈബർ ആക്രമണത്തിന് ഇരയാകുന്നു. കേരളത്തില്‍ ഞാനുള്‍പ്പെടെ കോണ്‍ഗ്രസിലെ 63 എംഎല്‍എമാരെ അധികാരത്തിലെത്തിക്കുന്നതില്‍ കെ സി വ്യക്തമായ പങ്കുവഹിച്ചിട്ടുണ്ട്. കേരളത്തില്‍ ഒരാനയ്ക്ക് മദമിളകിയാലും ലോകകപ്പില്‍ അർജന്റീന തോറ്റാലും എല്ലാം അദ്ദേഹമാണ് കുറ്റക്കാരനെന്ന് ചൂണ്ടിക്കാട്ടിയാണ് സൈബർ ആക്രമണം.- പ്രവീണ്‍ കുമാർ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക