ഹിന്ദു ഭൂരിപക്ഷ വാർഡിൽ മുസ്ലിം സ്ഥാനാർത്ഥി; തൃശ്ശൂർ കോർപ്പറേഷനിൽ വേറിട്ട പരീക്ഷണവുമായി ബിജെപി: വിശദാംശങ്ങൾ വായിക്കാം

തൃശൂർ കോർപ്പറേഷനിലേക്കുള്ള സ്ഥാനാർഥി നിർണയത്തില്‍ വേറിട്ട പരീക്ഷണവുമായി ബിജെപി. ഹിന്ദു വോട്ടുകള്‍ക്ക് ഭൂരിപക്ഷമുള്ള വാർഡില്‍ മുസ്ലീം വനിതയെ സ്ഥാനാർഥിയാക്കിയാണ് രാഷ്ട്രീയ നീക്കം. കണ്ണൻകുളങ്ങര സ്വദേശിയും എഴുത്തുകാരിയുമായ മുംതാസ് താഹയാണ് ബിജെപി പ്രതിനിധിയായി ജനവിധി...

ഇസ്രായേലിൽ വാഹനാപകടം: കോട്ടയം സ്വദേശിനിയായ ഹോംനേഴ്സിന് ദാരുണാന്ത്യം; വിശദാംശങ്ങൾ വായിക്കാം

ഇസ്രയേലിലുണ്ടായ അപകടത്തില്‍ മലയാളി യുവതി മരിച്ചു. കോട്ടയം ചങ്ങനാശേരി കുറിച്ചി തുരുത്തി മുട്ടത്തില്‍ വിഷ്‌ണുവിന്റെ ഭാര്യ ശരണ്യ പ്രസന്നൻ (34) ആണ് മരിച്ചത്. ഇസ്രയേലില്‍ ഹോം നഴ്‌സായിരുന്നു ശരണ്യ. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് അപകടമുണ്ടായതെന്നാണ് കുടുംബത്തിന്...

കാസർഗോഡ് ഡിസിസി ഓഫീസിൽ നേതാക്കളുടെ കൂട്ടയടി; തമ്മിൽ തല്ലിയത് ഡിസിസി ഉപാധ്യക്ഷനും കർഷക കോൺഗ്രസ് ജില്ലാ അധ്യക്ഷനും: വിശദാംശങ്ങൾ...

കാസർകോട് കോണ്‍ഗ്രസിലെ സീറ്റ് വിഭജന ചർച്ച നേതാക്കള്‍ തമ്മിലുള്ള കൂട്ടിയിടിയില്‍ കലാശിച്ചു. ഡിസിസി വൈസ് പ്രസിഡന്റും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റും തമ്മിലാണ് ഏറ്റുമുട്ടിയത്. സമൂഹ മാധ്യമങ്ങളിലും പാർട്ടി യോഗങ്ങളിലും നടന്ന തർക്കം...

പി വി അൻവറിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്; സഹായികളുടെ വീട്ടിലും പരിശോധന: തെരഞ്ഞെടുപ്പ് കാലത്ത് കേന്ദ്ര ഏജൻസിയുടെ നാടകീയ...

മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് (ഇ.ഡി.) പരിശോധന നടത്തി. മലപ്പുറം ഒതായിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. ഡ്രെെവർ സിയാദ് ഉള്‍പ്പെടെ പി വി അന്‍വറിന്റെ സഹായികളുടെ വീട്ടിലും ഇ ഡി...

വൈഷ്ണയുടെ വോട്ട് വെട്ടാൻ ചുക്കാൻ പിടിച്ചത് ആര്യാ രാജേന്ദ്രന്റെ ഓഫിസ് ജീവനക്കാര്‍; താമസക്കാരിൽ നിന്ന് സത്യവാങ്മൂലം എഴുതി...

കോർപറേഷൻ മുട്ടട വാർഡിലെ കോണ്‍ഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയില്‍നിന്ന് വെട്ടാൻ മേയർ ആര്യ രാജേന്ദ്രന്റെ ഓഫിസിലെ ജീവനക്കാർ ഇടപെട്ടു എന്നതിന്റെ തെളിവ് പുറത്ത്. കോണ്‍ഗ്രസ് സ്ഥാനാർഥുക്കെതിരായ പരാതിയില്‍ അന്വേഷണ...

അടുത്തത് കടകംപള്ളി: അറസ്റ്റിലായ പത്മകുമാറിന്റെ മൊഴിയിൽ മുൻ ദേവസ്വം മന്ത്രിക്കെതിരെ വെളിപ്പെടുത്തൽ; സ്വർണ്ണക്കൊള്ള കേസിൽ...

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴി മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും സിപിഎമ്മിനെയും ആശങ്കയിലാക്കി. സ്വര്‍ണം പൂശുന്നതുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണന്‍ പോറ്റി അപേക്ഷ...

ശബരിമല സ്വർണകൊള്ള: പത്മകുമാറിന്റെ അറസ്റ്റിൽ ആടിയുലഞ്ഞ് സിപിഎം; അയ്യപ്പന്റെ സ്വർണ്ണ മോഷ്ടിച്ച കേസിൽ പിണറായിയുടെ വിശ്വസ്തൻ അറസ്റ്റിലായത് തദ്ദേശ...

ദേവസ്വം ബോര്‍ഡ് മുൻ അധ്യക്ഷന്‍ എ പത്മകുമാറിന്റെ അറസ്റ്റ് സിപിഎമ്മിനെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചു കുലുക്കിയിരിക്കുകയാണ്. അറസ്റ്റ് പാര്‍ട്ടി പ്രതീക്ഷിച്ചതാണെങ്കിലും അതിന്റെ പ്രത്യാഘാതം അളക്കാന്‍ കഴിയില്ലന്ന് സിപിഎം നേതൃത്വത്തിന് നന്നായി അറിയാം. തദ്ദേശസ്വയംഭരണ സ്ഥാപന...

വി എം വിനുവിനേറ്റ തിരിച്ചടി ഇടതുമുന്നണിക്കും; തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിന്മാറി: വിശദാംശങ്ങൾ വായിക്കാം

കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് മത്സരിക്കാനൊരുങ്ങിയ സംവിധായകന്‍ വിഎം വിനുവിന് ലഭിച്ച അതേ തിരിച്ചടി എല്‍ഡിഎഫിനും. തിരുവനന്തപുരം കുറവന്‍കോണം ഡിവിഷനിലാണ് വിനുവിന് സമാനമായ അവസ്ഥ ഇടതുമുന്നണിക്കും നേരിട്ടത്. വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് കണ്ടെത്തിയതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി...

മുഖം നോക്കാതെ നടപടിയെടുക്കാൻ ആണ് മുഖ്യമന്ത്രി പറഞ്ഞത്; ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജാള്യത മറയ്ക്കാൻ പുതു കാപ്സ്യൂളുമായി സിപിഎം:...

ശബരിമല സ്വര്‍ണ്ണ കൊള്ള അന്വേഷണത്തില്‍ പ്രതി ആരാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും കര്‍ശന നടപടി ഉറപ്പാണെന്നും സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. ഇനി പാര്‍ട്ടി...

ശബരിമല സ്വർണ്ണ കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാർ അറസ്റ്റിൽ; മുൻ എംഎൽഎ ആയ സിപിഎം നേതാവിന്റെ...

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എ പദ്മകുമാർ അറസ്റ്റില്‍. രഹസ്യ കേന്ദ്രത്തിലെ ചോദ്യം ചെയ്യലിനു ശേഷമാണ് പ്രത്യേക അന്വേഷണസംഘം എ പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എസ്‌ഐടി തലവൻ എസ്‌പി...

ബില്ലുകൾ കാരണമില്ലാതെ തടഞ്ഞു വെക്കുന്നത് ഭരണഘടന വിരുദ്ധം; ഗവർണർമാരുടെ വിവേചന അധികാരം പരിമിതം: രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രധാന വിധിയുമായി...

രാഷ്ട്രപതിയുടെ റഫറൻസില്‍ സുപ്രധാന വിധിയുമായി സുപ്രിംകോടതി. ബില്ലുകള്‍ കാരണമില്ലാതെ തടഞ്ഞുവയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ബില്ലുകള്‍ തടഞ്ഞുവെയ്ക്കുന്നതില്‍ ഗവർണ്ണർമാരുടെ വിവേചനാധികാരം പരിമിതമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിൻ്റെ വിധി. വിശദമായി ചുവടെ വായിക്കാം. സുപ്രീം...

വടക്കാഞ്ചേരി മുൻ എംഎല്‍എ പഞ്ചായത്തിൽ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നു? കോൺഗ്രസ് നേതാവ് അനിൽ അക്കര മത്സരത്തിനിറങ്ങുന്നത് അടാട്ട്...

മുൻ എം.എല്‍.എ. അനില്‍ അക്കര പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിലാണ് അദ്ദേഹം ജനവിധി തേടുക. അനില്‍ അക്കരയെ സ്ഥാനാർത്ഥിയാക്കാൻ 15-ാം വാർഡ് കോണ്‍ഗ്രസ് കോർ കമ്മിറ്റി യോഗം ശുപാർശ...

കോട്ടയം നഗരസഭയിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു: ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യന് വീണ്ടും അവസരം ലഭിക്കുമ്പോൾ വൈസ് ചെയർമാൻ ബി...

ഒരാഴ്ച നീണ്ട തിരക്കിട്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കോട്ടയം നഗരസഭയിലേക്കുള്ള യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഉപാധ്യക്ഷന്‍ ബി. ഗോപകുമാറിനു സീറ്റില്ല, പകരം ഭാര്യ സുശീലാ ഗോപന്‍ തിരുനക്കരയില്‍ മത്സരിക്കും. മുന്‍ വനിതാ കോണ്‍ഗ്രസ് നേതാവും എന്‍.എസി.പി.എസിന്റെ...

പാര്‍ട്ടിയെ ഒറ്റുകൊടുത്തവരെ സ്ഥാനാര്‍ഥി ആക്കിയാല്‍ ഞാനും മത്സരിക്കും; സിപിഎമ്മുമായി അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കളിക്കാന്‍ നിന്നാല്‍ കഴിഞ്ഞ തവണത്തെ റിസള്‍ട്ട്...

യൂത്ത് കോണ്‍ഗ്രസ് നേതാവും എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്‍ കൊലക്കേസിലെ ഒന്നാം പ്രതിയുമായ നിഖില്‍ പൈലി കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ വെല്ലുവിളിയുമായി രംഗത്ത്. ഇടുക്കി ജില്ലാ പഞ്ചായത്തിലെ പൈനാവ് ഡിവിഷനില്‍ വേണ്ടി വന്നാല്‍...

പാലാ നഗരസഭയിൽ മാണി ഗ്രൂപ്പിന്റെ സമ്മർദ്ദം; പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാതെ സിപിഎമ്മും സിപിഐയും; എട്ടു...

പാലാ നഗരസഭയിലെ 26 വാര്‍ഡുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ആറിടത്ത് സിപിഎമ്മും രണ്ടിടത്ത് സിപിഐയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. പാര്‍ട്ടി ചിഹ്‌നത്തില്‍ ആരുമില്ല. പാര്‍ട്ടി ചിഹ്‌നത്തില്‍ മല്‍സരിക്കാനുള്ള ആത്മവിശ്വാസം ഇല്ലാത്തതിനാല്‍ സിപിഎമ്മും സിപിഐയും സ്വതന്ത്രരെയാണ്...

ജനവിരുദ്ധനായ നിയോജകമണ്ഡലം പ്രസിഡന്റിനെ അന്യമണ്ഡലത്തിൽ കെട്ടി ഇറക്കി ജോസ് കെ മാണി; റ്റോബിൻ കെ അലക്സ് മുത്തോലിയിൽ മത്സരിക്കാതെ...

കേരള കോൺഗ്രസ് പാർട്ടിയുടെ പാലാ നിയോജകമണ്ഡലം പ്രസിഡൻറ് എന്നത് പാർട്ടി സംസ്ഥാന സെക്രട്ടറിയേക്കാൾ വലിയ പദവിയായിട്ടാണ് കെഎം മാണിയുടെ കാലം മുതൽ കണക്കാക്കപ്പെടുന്നത്. മാണിയുടെ സ്വന്തം തട്ടകത്തിൽ പാർട്ടിയെ...

‘സെലിബ്രിറ്റികള്‍ക്ക് പ്രത്യേക പരിഗണനയില്ല’: വി.എം വിനുവിന്റ ഹരജി തള്ളി ഹൈക്കോടതി; മത്സരിക്കാനാകില്ല; കോൺഗ്രസിന് വൻ തിരിച്ചടി

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥി വി.എം വിനുവിന് മത്സരിക്കാനാകില്ല. വോട്ട് പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. രൂക്ഷവിമർശനമാണ് വിനുവിനെതിരെ ഹൈക്കോടതി ഉന്നയിച്ചത്. വോട്ടർ പട്ടികയില്‍ പേര്...

തദ്ദേശ തെരഞ്ഞെടുപ്പ്: കേരളത്തിൽ രണ്ട് ദിവസം പൊതു അവധി; ബാങ്കുകൾക്കും ബാധകം

രണ്ടു ഘട്ടങ്ങളിലായി തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ രണ്ടു ദിവസം പൊതു അവധി നല്‍കാന്‍ തീരുമാനം. വോട്ടെടുപ്പ് ദിവസങ്ങളില്‍ പൊതു അവധി പ്രഖ്യാപിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. വോട്ടെടുപ്പ് നടക്കുന്ന...

കേരളത്തിലേക്ക് ലഹരി ഒഴുകുന്നത് തായ്‌വാനിൽ നിന്ന്; പിന്നിൽ തീവ്രവാദ കേസുകളിൽ അടക്കം കുറ്റാരോപിതരായ കൊച്ചിയിലെ ഗുണ്ടാ സംഘങ്ങൾ;...

ലഹരിക്കെതിരെ വലിയ തോതില്‍ ബോധവത്ക്കരണം നടത്തുന്നുണ്ടെങ്കിലും കേരളത്തിലെ യുവത സിന്തറ്റിക്ക് ഡ്രഗ്‌സ് അടക്കമുള്ള മാരക ലഹരിപദാർത്ഥങ്ങളില്‍ പെട്ടിരിക്കുകയാണ്. ഇതിനിടെയാണ് തായ്‌വാനില്‍ നിന്നാണ് സംസ്ഥാനത്തേക്ക് ലഹരി എത്തുന്നതെന്ന വിവരം പങ്കുവെച്ച്‌ ഗുണ്ടാനേതാവ് മരട് അനീഷ്...

കോൺഗ്രസ് പാർട്ടിയെ വെല്ലുവിളിച്ച് പാലായിലെ വനിതാ കൗൺസിലറും, ഭർത്താവും; പുരുഷ വാർഡിൽ മത്സരത്തിനിറങ്ങുന്നത് പാർട്ടിയുമായി എഴുതി...

പാലാ നഗരസഭയിൽ ഭരണത്തിൽ എത്തുവാൻ കോൺഗ്രസിനും യുഡിഎഫിനും ഉള്ള സുവർണ്ണ അവസരത്തിന് തുരങ്കം വച്ച് സ്വന്തം പാർട്ടിയിലെ നേതാവും, ഭാര്യയും. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് രാഹുൽ പി എൻ...