മുൻ എം.എല്‍.എ. അനില്‍ അക്കര പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിലാണ് അദ്ദേഹം ജനവിധി തേടുക. അനില്‍ അക്കരയെ സ്ഥാനാർത്ഥിയാക്കാൻ 15-ാം വാർഡ് കോണ്‍ഗ്രസ് കോർ കമ്മിറ്റി യോഗം ശുപാർശ ചെയ്തിട്ടുണ്ട്.

ശക്തമായ രാഷ്ട്രീയ പാരമ്ബര്യമുള്ള അദ്ദേഹം 2000 മുതല്‍ 2010 വരെ അടാട്ട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. ഈ കാലയളവില്‍ 2000 മുതല്‍ 2003 വരെ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായും, തുടർന്ന് 2003 മുതല്‍ 2010 വരെ പഞ്ചായത്ത് പ്രസിഡണ്ടായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2010 ല്‍ ജില്ലാ പഞ്ചായത്തംഗം ആയി. രണ്ടര വർഷം വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായി. ഒരു മാസം ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡണ്ടായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2016 ലാണ് എംഎല്‍എ ആയത്. 45 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ആയിരുന്നു വിജയം. 45 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ആയിരുന്നു വിജയം.2021 ല്‍ 15,000 ത്തോളം വോട്ടിന്‍റെ പരാജയം ഏറ്റുവാങ്ങി. നിയമസഭാംഗമായിരുന്ന ഒരു നേതാവ് വീണ്ടും പഞ്ചായത്ത് തലത്തില്‍ മത്സരിക്കാൻ എത്തുന്നത് ശ്രദ്ധേയമാവുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക