കോർപറേഷൻ മുട്ടട വാർഡിലെ കോണ്‍ഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയില്‍നിന്ന് വെട്ടാൻ മേയർ ആര്യ രാജേന്ദ്രന്റെ ഓഫിസിലെ ജീവനക്കാർ ഇടപെട്ടു എന്നതിന്റെ തെളിവ് പുറത്ത്. കോണ്‍ഗ്രസ് സ്ഥാനാർഥുക്കെതിരായ പരാതിയില്‍ അന്വേഷണ ചുമതലയില്ലാത്ത മേയറുടെ ഓഫിസിലെ 2 ജീവനക്കാരാണ് വൈഷ്ണ ഹാജരാക്കിയ രേഖകളിലുള്ള വീടുകളിലെത്തി അവിടെ താമസിക്കുന്നവരില്‍നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങി. തങ്ങളാണ് ഈ വീട്ടില്‍ താമസിക്കുന്നത്, 2 വർഷമായി മറ്റാരും ഇവിടെയില്ലായെന്നാണ് എഴുതി വാങ്ങിയത്.

അന്തിമ വോട്ടർ പട്ടികയില്‍ സ്ഥാനാർഥിയായ വൈഷ്ണയുടെ പേരിനൊപ്പം രേഖപ്പെടുത്തിയിട്ടുള്ള 18/564 എന്ന വീട്ടു നമ്ബറില്‍ വൈഷ്ണ താമസിക്കുന്നില്ലെന്നും വോട്ടർ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു സിപിഎം ബ്രാഞ്ച് അംഗം ധനേഷ് കുമാറിന്റെ പരാതി. തുടർന്ന് ക്ലാർക്ക് ജി.എം. കാർത്തിക നടത്തിയ അന്വേഷണത്തില്‍ 18/564 എന്ന നമ്ബരുള്ള വീട്ടില്‍ വൈഷ്ണ താമസിക്കുന്നില്ലെന്ന് കണ്ടെത്തി. സൂപ്രണ്ട് ആർ. പ്രതാപ ചന്ദ്രൻ നടത്തിയ ഹിയറിങില്‍ വൈഷ്ണ നല്‍കിയ രേഖകള്‍ പരിശോധിക്കാതെ കാർത്തികയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ വൈഷ്ണയുടെ വോട്ട് ഒഴിവാക്കാം എന്നു ശുപാർശ ചെയ്തു. പിന്നാലെ ഇലക്ടറല്‍ ഓഫിസർ കൂടിയായ അഡിഷനല്‍ സെക്രട്ടറി വി.സജികുമാർ വൈഷ്ണയുടെ പേര് ഒഴിവാക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ സമയത്ത് തന്നെ കോർപറേഷനിലെ പ്രോജക്‌ട് സെല്ലിലെ ക്ലാർക്ക് ഉള്‍പ്പെടെയുള്ള മേയറുടെ ഓഫിസിലെ 2 ഉദ്യോഗസ്ഥർ സമാന്തര ഇടപെടല്‍ നടത്തി. വൈഷ്ണ താമസിക്കുന്ന വീട്ടിലെത്തി ‘ തങ്ങളാണ് ഈ വീട്ടില്‍ താമസിക്കുന്നതെന്നും 2 വർഷമായി മറ്റാരും ഇവിടെയില്ലെന്നും’ ഉള്ള സത്യവാങ്മൂലം ഇവർ താമസക്കാരില്‍നിന്ന് എഴുതി വാങ്ങി. വൈഷ്ണയുടെ പേര് ഒഴിവാക്കാനുള്ള അന്വേഷണത്തില്‍ ക്ലാർക്ക് ജി.എം. കാർത്തിയകയും ഹിയറിങ് നടത്തിയ സൂപ്രണ്ട് പ്രതാപ ചന്ദ്രനും മാത്രമേ ഇടപെട്ടിട്ടുള്ളൂ എന്നാണ് കോർപറേഷൻ ഇലക്‌ഷൻ സെല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക