ഇസ്രയേലിലുണ്ടായ അപകടത്തില്‍ മലയാളി യുവതി മരിച്ചു. കോട്ടയം ചങ്ങനാശേരി കുറിച്ചി തുരുത്തി മുട്ടത്തില്‍ വിഷ്‌ണുവിന്റെ ഭാര്യ ശരണ്യ പ്രസന്നൻ (34) ആണ് മരിച്ചത്. ഇസ്രയേലില്‍ ഹോം നഴ്‌സായിരുന്നു ശരണ്യ.

ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് അപകടമുണ്ടായതെന്നാണ് കുടുംബത്തിന് ലഭിച്ച വിവരം. ശരണ്യയുടെ ഭർത്താവ് വിഷ്‌ണു കുവൈത്തിലാണ്. മക്കള്‍ – വിജ്വല്‍, വിഷ്‌ണ. കുറിച്ചി കല്ലുങ്കല്‍ പ്രസന്നന്റെയും ശോഭയുടെയും മകളാണ് ശരണ്യ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക