ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ പ്രമുഖ റാപ്പര്‍ വേടന്‍ പങ്കെടുത്ത പരിപാടിക്കെതിരെ എറണാകുളം സൗത്ത് പോലീസ് കേസെടുത്തു.മുന്‍കൂര്‍ അനുമതിയില്ലാതെ പരിപാടി സംഘടിപ്പിക്കുകയും പൊതുജനങ്ങള്‍ക്ക് ഗതാഗതതടസ്സവും ബുദ്ധിമുട്ടും സൃഷ്ടിക്കുകയും ചെയ്തതിനാണ് കേസ്.

വേടന്റെ മാനേജരായ വിഘ്‌നേഷ് ജി. പിള്ളയെ ഒന്നാം പ്രതിയാക്കിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിഘ്‌നേഷിന് പുറമെ കണ്ടാലറിയാവുന്ന മറ്റ് 99 പേര്‍ക്കെതിരെയും കേസ് ചുമത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജൂലൈ 22-ന് വൈകിട്ട് അഞ്ച് മണിക്ക് പനമ്പിള്ളി നഗറിലെ സെന്‍ട്രല്‍ പാര്‍ക്കിന് സമീപമാണ് പരിപാടി നടന്നത്. ഈ കൂട്ടായ്മയ്ക്ക് പോലീസ് അനുമതിയുണ്ടായിരുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ആയുധങ്ങള്‍ ഉപയോഗിച്ച്‌ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും, ഇത്തരം ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ ഒന്നിക്കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് വേടന്‍ പരിപാടിയിലേക്ക് ആളുകളെ ക്ഷണിച്ചിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക