മോഡലിങ്ങിന്റെ മറവില്‍ യുവതികളെ പീഡിപ്പിച്ച കേസില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. കേസിലെ പ്രതികള്‍ക്ക് സിനിമ-സീരിയല്‍ രംഗത്തെ പ്രമുഖരുമായി അടുത്ത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഈ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ് തീരുമാനിച്ചു. കേസിന്റെ അന്തർസംസ്ഥാന, അന്താരാഷ്ട്ര കണ്ണികളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കാനാണ് നിലവില്‍ അന്വേഷണസംഘം ശ്രമിക്കുന്നത്.

കേസിലെ ഒന്നാം പ്രതിയായ സിന്ധുവിനെ മുംബൈയില്‍ നിന്ന് പിടികൂടി കൊച്ചിയില്‍ എത്തിച്ചിട്ടുണ്ട്. വൈകിട്ട് ഏഴു മണിയോടെ കൊച്ചിയിലെത്തിച്ച ഇവരെ വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങി. സിന്ധുവാണ് യുവതികളെ ദുബായിലേക്ക് കൊണ്ടുപോകുന്നതിനുള്ള മുഴുവൻ പദ്ധതികളും ആസൂത്രണം ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേസുമായി ബന്ധപ്പെട്ട് അഞ്ചു പ്രതികളില്‍ മൂന്ന് പേർ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. തിരുവനന്തപുരം സ്വദേശി അലീന, എടപ്പാള്‍ സ്വദേശി മഞ്ജിമ എന്നിവരെ കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ, പീഡനത്തിന് ഇരയായ അതിജീവിതയ്ക്ക് നേരെ പ്രതിയായ അലീന അയച്ച ഭീഷണി സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് പ്രതികള്‍ നിലവില്‍ ദുബായിലാണെന്നാണ് വിവരം. ഇവരെ എത്രയും വേഗം നാട്ടിലെത്തിച്ച്‌ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക