നടൻ ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിന്റെ പേരില്‍ കെഎസ്‌ആർടിസി ബസില്‍ കഴിഞ്ഞ ദിവസം തർക്കവും പ്രതിഷേധവും ഉണ്ടായിരുന്നു. തിരുവനന്തപുരം- തൊട്ടില്‍പ്പാലം കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസില്‍ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ബസില്‍ കുടുംബസമേതം സഞ്ചരിച്ച പത്തനംതിട്ട സ്വദേശിനി രശ്മി ആർ ശേഖറാണ് പ്രതിഷേധവുമായി എത്തിയത്. പിന്നാലെ സിനിമ നിര്‍ത്തിവയ്‌ക്കുകയായിരുന്നു.

സിനിമ നിര്‍ത്തിയില്ലായിരുന്നെങ്കില്‍ താന്‍ ബസില്‍ നിന്ന് ഇറങ്ങിയേനെയെന്നും രശ്മി പറയുന്നു.എന്നാല്‍ പീഡനക്കേസില്‍ പ്രതിയായ വേടന് അനുകൂലമായി രശ്മി ഫേസ്ബുക്ക് പോസ്റ്റുകള്‍ പങ്ക് വച്ചിട്ടുണ്ടെന്നാണ് സൂചന . ഇതിന്റെ സ്ക്രീൻ ഷോട്ടുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട് . വേടന്റെ വരികള്‍ ഏറെയിഷ്ടം എന്ന് പറഞ്ഞാണ് ലക്ഷ്മി ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എസ്.യു.സി.ഐ പ്രവര്‍ത്തക കൂടിയാണ് ലക്ഷ്മി.വേടനെ ബഹിഷ്കരിക്കുമോ? എന്ന ചോദ്യത്തിന് ‘ കല സമൂഹത്തിന് വേണ്ടിയാണ്, കൃത്യമായി തെളിവുണ്ടേലും ഇവിടെ ശിക്ഷ ലഭിക്കുന്നില്ല, അവിടെ ആരേയും നോക്കുന്നില്ല, സ്ത്രീകളെ ഉപദ്രവിക്കുന്നവരെ ബഹിഷ്കരിക്കും’ എന്നാണ് ഇവർ പറയുന്നത് .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക