ദേശീയ-രാജ്യാന്തര മത്സരങ്ങളില്‍ മെഡല്‍ നേടുന്ന കായിക താരങ്ങള്‍ക്ക് സ്പോർട്സ് കൗണ്‍സില്‍ നല്‍കേണ്ട പാരിതോഷിക കുടിശ്ശിക തീർപ്പാക്കുന്നതിനായി ആദ്യഘട്ടമായി 1.5 കോടി രൂപ അനുവദിക്കാൻ ഉത്തരവിട്ട് കായിക വകുപ്പ്.2019 മുതല്‍ കായികതാരങ്ങള്‍ക്ക് നല്‍കാനുള്ള പാരിതോഷികം മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് കുടിശ്ശികയുടെ കണക്കുകള്‍ ശേഖരിക്കാൻ മന്ത്രി നിർദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്പോർട്സ് കൗണ്‍സില്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.

ഇതുവരെ കായിക വകുപ്പിന് സമർപ്പിച്ചിട്ടുള്ള കുടിശ്ശിക കണക്കുകളില്‍ കൂടുതല്‍ വ്യക്തത വരുത്താനും കൃത്യത ഉറപ്പുവരുത്താനും ബന്ധപ്പെട്ട അധികൃതർക്ക് മന്ത്രി നിർദേശം നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രമുഖ ലോംഗ് ജംപ് താരം ആൻസി സോജന് പാരിതോഷിക ഇനത്തില്‍ ലഭിക്കാനുള്ള മുഴുവൻ കുടിശ്ശിക തുകയും ഉടൻ തന്നെ കൈമാറാനും മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. കായികതാരങ്ങള്‍ ഉന്നയിച്ച പ്രധാന പരാതികളില്‍ ഒന്നായ പാരിതോഷിക തുകയിലെ കുടിശ്ശിക പരിഹരിക്കുന്നതിലേക്ക് ആദ്യ ഇടപെടലാണ് ഈ തുക തുക കൈമാറ്റം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക