പാലക്കാട് മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കാനില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കോണ്‍ഗ്രസ് പ്രവർത്തകർ അങ്ങനെ ചോദിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.താൻ നിലവില്‍ പാർട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ആളായതുകൊണ്ട് പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്താൻ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടി പറഞ്ഞാല്‍ മാത്രമേ മത്സരിക്കുകയുള്ളൂ എന്നും വേണ്ടെന്ന് പറഞ്ഞാല്‍ മത്സരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഒരു ഇടവേളയ്ക്ക് ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും പാലക്കാട് മണ്ഡലത്തില്‍ സജീവമാകുന്നത്. തന്റെ നേതൃത്വത്തില്‍ നിർമ്മിച്ച വീടുകളുടെ താക്കോല്‍ദാന ചടങ്ങിനായാണ് അദ്ദേഹം തിങ്കളാഴ്ച മണ്ഡലത്തിലെത്തിയത്.
പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ സി വി സതീഷ്, ബ്ലോക്ക് ട്രഷറര്‍ മച്ചിങ്ങല്‍ ഹരിദാസ് എന്നിവര്‍ക്കൊപ്പമായിരുന്നു രാഹുല്‍ എംഎല്‍എ ഓഫീസിലെത്തിയത്.മൂന്നാം ബലാത്സംഗ കേസില്‍ പ്രത്യേക അന്വേഷണ സംഘം ജനുവരി 11-ന് അറസ്റ്റ് ചെയ്ത ശേഷം ഇതാദ്യമായാണ് എംഎല്‍എ മണ്ഡലത്തില്‍ പൊതുപരിപാടിക്കായി എത്തുന്നത്.

















