മുൻഗണനാ റേഷൻ കാർഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നു. മാനദണ്ഡങ്ങള്‍ പുതുക്കി റിപ്പോർട്ട് നല്‍കാൻ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് നിർദേശം നല്‍കി.നിലവിലുള്ള 2017ലെ ഉത്തരവില്‍ ഭേദഗതി വരുത്താനാണ് നീക്കം. നാലുചക്ര വാഹനം, വീടിന്‍റെ വിസ്തീർണം, ഭൂവിസ്തൃതി എന്നീ മാനദണ്ഡങ്ങളില്‍ കാതലായ മാറ്റം ആവശ്യമുണ്ടോ എന്ന് പരിശോധിച്ച്‌ മാറ്റങ്ങള്‍ വരുത്തുന്നതാണ്.

കൂടാതെ, ആദിവാസി – ഗോത്രവര്‍ഗ ഉന്നതികളില്‍, സഞ്ചരിക്കുന്ന റേഷന്‍കട വഴി റേഷന്‍ ധാന്യം എത്തിച്ചുനല്‍കുന്ന പദ്ധതിയുടെ സാധ്യതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു. സ്‌കൂള്‍-കോളേജ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ ക്ലബ്ബുകളുടെ നിലവിലുള്ള പ്രവര്‍ത്തന രീതി വിലയിരുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാറ്റം വേണമെന്ന ആവശ്യം എന്തുകൊണ്ട്?

2017ലെ ഉത്തരവ് പ്രകാരം ആയിരം ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീർണമുള്ള വീടുള്ളവർ, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങള്‍ ഉള്ളവർ, കുടുംബത്തില്‍ ഒരേക്കറിലധികം ഭൂമിയുള്ളവർ എന്നിവർക്ക് മുൻഗണന റേഷൻ കാർഡിന് അർഹതയില്ല. എന്നാല്‍, ഈ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ദീർഘകാലമായി ഉയർന്നിരുന്നു.

ആയിരം ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീർണമുള്ള വീടുള്ളവർ, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങള്‍ ഉള്ളവർ നിലവിലെ സാമൂഹിക സാഹചര്യത്തില്‍ ആഢംബരമല്ല. ഭിന്നശേഷിക്കാരായി കുടുംബാംഗങ്ങള്‍ക്കായി നാലുചക്രവാഹനം ഉപയോഗിക്കുന്നവരുമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക