മില്‍മയില്‍ വീണ്ടും ഒഴിവ്. അറ്റൻ്റർ തസ്തികയിലാണ് നിയമനം. തിരുവനന്തപുരത്ത് താത്കാലിക നിയമനമാണ്.യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്കായി നേരിട്ടുള്ള അഭിമുഖത്തില്‍ പങ്കെടുക്കാം.എസ്.എസ്.എല്‍.സി പാസ്സായവർക്കോ അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത ഉള്ളവർക്കോ അപേക്ഷിക്കാം. എന്നാല്‍ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാനാകില്ല.

പ്രായപരിധി 40 വയസാണ്. കെ.സി.എസ് (KCS) നിയമപ്രകാരം ഉയർന്ന പ്രായപരിധിയില്‍ അർഹരായവർക്ക് ഇളവുകള്‍ ലഭിക്കും. പട്ടികജാതി/പട്ടികവർഗ്ഗ (SC/ST) വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികള്‍ക്ക് 5 വർഷത്തെയും, ഒബിസി (OBC), മുൻ സൈനികർ (Ex-servicemen) എന്നിവർക്ക് 3 വർഷത്തെയും പ്രായപരിധി ഇളവാണ് അനുവദിക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികള്‍ക്ക് പ്രതിമാസം കണ്‍സോളിഡേറ്റഡ് ശമ്പളമായി 19,000 രൂപയും, ഇതിന് പുറമെ പ്രതിമാസം 3,000 രൂപ അറ്റൻഡൻസ് ബോണസും ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സർട്ടിഫിക്കറ്റുകളും , അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം തിരുവനന്തപുരം പട്ടം ക്ഷീരഭവനിലുള്ള മില്‍മ ഹെഡ് ഓഫീസില്‍ അഭിമുഖത്തിനായി നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://milmatrcmpu.com/event_detail/walk-in-interview-for-appointment-of-office-attender-30062026

താത്കാലിക ഒഴിവ്

ഫെർട്ടിലൈസേർസ് ആൻ്റ് കെമിക്കല്‍സ് ട്രാവൻകൂർ ലിമിറ്റഡ്, (FACT) കൊച്ചി, കേരള, റെസിഡന്റ് കണ്‍സ്ട്രക്ഷൻ മാനേജർ (RCM) തസ്‌തികയുടെ താത്കാലിക ഒഴിവിലേക്ക് നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അർഹരായ വിമുക്തഭടന്മാരായ ഉദ്യോഗാർത്ഥികള്‍ 30 ന് പകല്‍ 11 മണിക്ക് മുൻപായി www.fact.co.in -എന്ന വെബ്സൈറ്റില്‍ അപേക്ഷ സമർപ്പിക്കണം. ഡൌണ്‍ലോഡ് ചെയ്തെടുത്ത അപേക്ഷയും അനുബന്ധരേഖകളും സഹിതം 30 നു ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്മെൻ്റ്, FEDO ബില്‍ഡിംഗ്, ഫാക്‌ട് ലി., ഉദ്യോഗമണ്ഡല്‍, കേരളം 683501 എന്ന വിലാസത്തില്‍ അഭിമുഖത്തിനായി നേരിട്ട് ഹജരാകേണ്ടതാണെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു.

ചിക്ക് സെക്സർ

കണ്ണൂർ; ജില്ലയിലെ സർക്കാർ സ്ഥാപനത്തില്‍ ചിക്ക് സെക്സർ തസ്തികയില്‍ താത്കാലിക ഒഴിവ്. പൗള്‍ട്രി ഹസ്ബൻ്ററി പ്രത്യേക വിഷയമായെടുത്ത് ലൈവ് സ്റ്റോക്ക് മാനേജ്മെന്റ്റിലുള്ള വി എച്ച്‌ എസ് സി പാസായിരിക്കണം. ഒരു സർക്കാർ അംഗീകൃത സ്ഥാപനത്തില്‍ നിന്നും വെൻ്റ് രീതി ഉപയോഗിച്ചു കൊണ്ടുള്ള ഡേ ഓള്‍ഡ് ചിക്ക് സെക്സിങ്ങില്‍ 98 ശതമാനത്തില്‍ കുറയാത്ത കൃത്യത സാക്ഷ്യപ്പെടുത്തി കുറഞ്ഞത് അഞ്ച് മാസത്തെ ചിക് സെക്സിങ് ആൻഡ് ഹാച്ചറി മാനേജ്‌മെന്റ്റ് കോഴ്‌സ് വിജയകരമായി പൂർത്തീകരിച്ചിരിക്കണം. പ്രായപരിധി 41. എല്ലാ അസ്സല്‍ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളില്‍ ജുലൈ എട്ടിനകം പേര് രജിസ്റ്റർ ചെയ്യണം.

ക്യാമ്പ് ഫോളോവർ ഇൻ്റർവ്യു

കണ്ണൂർ റൂറല്‍ ജില്ലാ പോലീസ് ഡി എച്ച്‌ ക്യൂ ക്യാമ്പില്‍ ക്യാമ്പ് ഫോളോവർ തസ്തികയില്‍ നിലവിലുള്ള ഒരു ബാർബർ തസ്തികയി‌ലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ 59 ദിവസത്തേക്ക് താല്‍ക്കാലികമായി നിയോഗിക്കുന്നു. ജോലിയില്‍ മുൻപരിചയം ഉള്ളവർ ജൂണ്‍ 27 ന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പില്‍ സ്ഥിതി ചെയ്യുന്ന കണ്ണൂർ റൂറല്‍ ജില്ല പോലീസ് ആസ്ഥാനത്ത് അസ്സല്‍ തിരിച്ചറിയല്‍ രേഖ (വോട്ടർ ഐ ഡി / ആധാർ), പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം കൂടികാഴ്ചയ്ക്ക് എത്തണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക