പാചക വാതകത്തിന്റെ വില വർധനയും ലഭ്യതക്കുറവും കാരണം ഹോട്ടലുകള്‍ അടച്ചതിനു പിന്നാലെ ഗാർഹിക വിതരണത്തിലും നിയന്ത്രണങ്ങള്‍.ഗാര്ഹിക സിലിണ്ടറുകളുടെ വിതരണം മൂന്നില് ഒന്നായി എണ്ണക്കമ്പനികള് വെട്ടിക്കുറച്ചു. പ്രതിദിനം ഓരോ ലോഡ് സിലിണ്ടറുകള് ആയിരുന്നു ഏജന്സികളില് എത്തിയിരുന്നത്.

എന്നാല് ഇപ്പോള് മൂന്നു ദിവസം കൂടുമ്പോള് രണ്ട് ലോഡ് സിലിണ്ടറുകള് മാത്രമാണ് എത്തുന്നത്. ഒരു ലോഡില് 340 സിലിണ്ടറുകളാണ് ശരാശരി ഉള്ളത്. വാണിജ്യ സിലിണ്ടറുകള് നിലവില് ഉള്ളതില് നിന്നും 70 ശതമാനമായി കുറയ്ക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാചകവാതക സിലിണ്ടറുകളുടെ കുറവുള്ളതിനാല് വീടുകളിലേക്ക് ആവശ്യമുള്ളത്രയും സിലിണ്ടറുകള് വിതരണം ചെയ്യുവാന് കഴിയുന്നില്ലെന്ന് പാചകവാതക വിതരണ ഏജന്സി ഉടമകള് പറഞ്ഞു. നൂറിലധികം സിലിണ്ടറുകളുടെ ബുക്കിംഗാണ് പ്രതിദിനം ഉണ്ടാകുന്നത്. ഗ്രാമപ്രദേശങ്ങളില് ഒരു സിലിണ്ടര് എടുത്താല് 35 ദിവസം കഴിഞ്ഞുമാത്രമേ അടുത്ത ബുക്കിംഗ് സാധ്യമാകൂ. നഗരപ്രദേശങ്ങളില് 25 ദിവസമാണ് ബുക്കിംഗ് സമയം. ബുക്കിംഗ് കഴിഞ്ഞാലും സിലിണ്ടറുകളുടെ ലഭ്യത അനുസരിച്ച്‌ മാത്രമേ ഉപഭോക്താക്കള്ക്ക് ലഭിക്കുകയുള്ളൂ.

പശ്ചിമേഷ്യയിലെ യുദ്ധം ആരംഭിച്ചതിനേ തുടര്ന്ന് പുതിയ കണക്ഷനുകളും എണ്ണക്കമ്പനികള് നല്കുന്നില്ല. ട്രാന്സ്ഫര് ചെയ്ത കണക്ഷനുകളും ദിവസങ്ങള് കഴിഞ്ഞുമാത്രമാണ് നല്കുന്നത്. ഗാര്ഹിക സിലിണ്ടറുകളുടെ വിതരണത്തിലെ വെട്ടിക്കുറവ് കാരണം അടുക്കളകളും പൂട്ടേണ്ടിവരുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.

ഗ്രാമപ്രദേശങ്ങളില് പോലും പുതിയതായി നിർമിച്ചിട്ടുള്ള വീടുകളില് ഗ്യാസ് അടുപ്പുകള് മാത്രമേയുള്ളൂ. വിറക് ഉപയോഗിച്ച്‌ പാചകം ചെയ്യാനുള്ള അടുപ്പുകള് പല വീടുകളിലും ഉണ്ടായിട്ടില്ല. ജോലിയുള്ള വീട്ടമ്മമരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

ആഹാരസാധനങ്ങള്‍ക്കും വില കൂടി

വാണിജ്യ സിലിണ്ടറുകളുടെ വില അമിതമായി വർധിച്ചതിനേ തുടര്ന്ന് പല സ്ഥലങ്ങളിലും ഹോട്ടലുകള് പൂട്ടേണ്ടിവന്നു. ഗാര്ഹിക സിലിണ്ടറുകളുടെ ലഭ്യതക്കുറവുമൂലം രൂക്ഷമായ പ്രതിസന്ധിയാണ് ഉണ്ടാകാന് പോകുന്നത്.മാംസാംഹാരങ്ങളായ കോഴി, ബീഫ് എന്നിവയുടെ വിലയും വർധിച്ചിട്ടുണ്ട്. പാചക വാതക പ്രതിസന്ധിയും പൊതുവിപണിയിലെ വില വർധനയും ആയപ്പോള്‍ ഇറച്ചിവിഭവങ്ങളുടെ നിലവില് ഉള്ള നിരക്കിനേക്കാള് അമിതവിലയാണ് ഹോട്ടല് ഉടമകള് ഈടാക്കുന്നത്.

വാണിജ്യ ആവശ്യങ്ങള്ക്കുള്ള പാചക വാതകത്തിന്റെ വില വർധനയാണ് ഇതിനു കാരണമെന്ന് ഹോട്ടല്‍, കേറ്ററിംഗ് ഉടമകള് പറയുന്നു. ഒരാഴ്ച മുന്പ് ഒരു കിലോ കോഴിയിറച്ചി 140 രൂപയായിരുന്നു വിലയെങ്കില് ഇപ്പോള് അത് 170ല് എത്തിയിരിക്കുകയാണ്. ബീഫിന്റെ വില 440ല് നിന്ന് 500 ആയും വർധിച്ചിട്ടുണ്ട്. മൊത്തവില്പനയിലും അധികവിലയാണ് ഈടാക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും ഇതര സംസ്ഥാനങ്ങളില് നിന്നുള്ള ബീഫിന്റെയും കോഴിയുടെയും വരവ് കുറഞ്ഞതും ചെക്ക് പോസ്റ്റുകളിലെ നികുതി വർധിച്ചതും വില വർധനയ്ക്കു കാരണമായിട്ടുണ്ട്. പാചക വാതക വിലവര്ധന ഹോട്ടലുടമകളുടെ ജീവിതവും സങ്കീര്ണമാക്കിയിരിക്കുകയാണ്.

പിടിച്ചുനില്‍ക്കണമെങ്കില് ഇനിയും ആഹാരസാധനങ്ങളുടെ വില വർധിപ്പിച്ചേ മതിയാവൂവെന്നാണ് ഉടമകള് പറയുന്നത്. വോട്ടവകാശം രേഖപ്പെടുത്താന് ബംഗാളിലേക്കു പോയ അതിഥി തൊഴിലാളികളില് ഭൂരിപക്ഷംപേരും മടങ്ങിവരാത്തത് ഹോട്ടല്, കേറ്ററിംഗ് വ്യവസായത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക