ദിവസങ്ങള്‍ക്ക് മുമ്പാണ് ബോളിവുഡ് താരം ആമീർഖാനും ഗൗരി സ്പ്രാട്ടും തമ്മില്‍ വിവാഹിതരായത്. മുംബയിലെ ബാന്ദ്രയിലുള്ള ആമീർഖാന്റെ വസതിയിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്.സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരമായിരുന്നു വിവാഹം. ഇതിന്റെ ചിത്രങ്ങളും പുറത്തു വന്നു.

ആമീർഖാന്റെ രണ്ടാം വിവാഹമാണിത്. ബോളിവുഡില്‍ മിസ്റ്റർ പെർഫക്ഷനിസ്റ്റ് എന്ന വിശേഷണത്തിന് അർഹനായ നടനാണ് ആമിർ. സിനിമ തിരഞ്ഞെടുക്കുന്നതിവും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലും കാണിക്കുന്ന വൈഭവം അദ്ദേഹത്തിന്റെ ആസ്തിവിവരങ്ങളിലും പ്രകടമാണ്. മുംബയില്‍ നിരവധി ആഡംബര വസതികള്‍ താരത്തിന്റെ പേരിലുണ്ട്. കൂടാതെ പഞ്ച്ഗനിയിലെ വിശാലമായ ഫാംഹൗസ്, അമേരിക്കയിലെ ബെവർലി ഹില്‍സിലുള്ള കോടികളുടെ മാളിക, ആഡംബര കാറുകളുടെ ശേഖരം തുടങ്ങി വിസ്മയിപ്പിക്കുന്നതാണ് ആമിർ ഖാന്റെ സ്വത്ത് വിവരങ്ങള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1862 കോടി രൂപയുടെ ആസ്തി

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ അമ്പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ആമീർ ഖാൻ 1973ല്‍ ബാലതാരമായാണ് അരങ്ങേറിയത്. ഖയാമത് സേ ഖയാമത് തക്, ദില്‍ ഹെ കി മാൻതാ നഹി, അന്ദാസ് അപ്നാ അപ്ന, ലഗാൻ, ദില്‍, രാജാ ഹിന്ദുസ്ഥാനി, ദില്‍ ചാഹ്‌താ ഹെ, താരെ സമീൻ പർ, ദംഗല്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിലെ ഏറ്റവും സ്വാധീനമുള്ള താരങ്ങളില്‍ ഒരാളായി മാറി. 1999ല്‍ ആമിർ ഖാൻ പ്രൊഡക്ഷൻസ് സ്ഥാപിനിരവധി ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിലെ ഏറ്റവും സ്വാധീനമുള്ള താരങ്ങളില്‍ ഒരാളായി മാറി. 1999ല്‍ ആമിർ ഖാൻ പ്രൊഡക്ഷൻസ് സ്ഥാപിച്ച്‌ നിർമ്മാണ രംഗത്തേക്കും കടന്നു. താരെ സമീൻ പറിലൂടെ സംവിധായകനായും അരങ്ങേറി. 2024 ജൂലായില്‍ പുറത്തുവന്ന റിപ്പോർട്ടുകള്‍ പ്രകാരം 1862 കോടി രൂപയുടെ ആസ്തിയുടെ ഉടമമയാണ്.

മുംബയില്‍ മാത്രം നിരവധി ആഡംബര വസതികള്‍

മുംബയില്‍ ആമീർഖാന് നിരവധി റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കളുണ്ടെന്നാണ് റിപ്പോർട്ടുകള്‍, ഹില്‍ വ്യൂവിലെ ഒരു ഫ്ലാറ്റ്, ബെല്ലാ വിസ്തയിലെ മറ്റൊരു ഫ്ലാറ്റ്, മറീന അപ്പാർട്ട്മെന്റ്സിലെ രണ്ട് വീടുകള്‍. വിർഗോ കോ ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലെ 12 യൂണിറ്റുകള്‍. വില്‍നോമോണ അപ്പാർട്ട്മെന്റിസില്‍ നാല് യൂണിറ്റുകള്‍ എന്നിവ അദ്ദേഹത്തിന്റെ പേരിലുണ്ടെന്നാണ് വിവരം. വിവാഹം നടന്ന ബാന്ദ്രയിലെ കടല്‍ത്തീര വസതിയും ഏറെ ശ്രദ്ധേയമാണ്. 2013ല്‍ ഏകദേശം 60 കോടി രൂപയ്ക്കാണ് ഈ വീട് വാങ്ങിയത്. രണ്ട് നിലകളിലായി വ്യാപിച്ചു കിടക്കുന്ന 5000 ചതുരശ്ര അടി വിസ്തീർണമുള്ള കടലിനഭിമുഖമായുള്ള വസതിയാണിത്.

ബെവർലി ഹില്‍സിലെ കോടികളുടെ മാളിക

ഹോളിവുഡ് താരങ്ങളുടെ ഇഷ്ട സങ്കേതമായ അമേരിക്കയിലെ കാലിഫോർണിയയിലെ ബെവർലി ഹില്‍സിലും ആമീർഖാന് ആഡംബര ഭവനമുണ്ട്. ഏകദേശം 75 കോടി രൂപ വില മതിക്കുന്ന ഈ മാളികയാണ് അദ്ദേഹത്തെ വിദേശത്തെ പ്രധാന സ്വത്ത്.

പഞ്ച്ഗനി ഫാംഹൗസ്

മഹാരാഷ്ട്രയിലെ പഞ്ച്ഗനിയില്‍ രണ്ട് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഫാംഹൗസാണ് മറ്റൊന്ന്. 7 കോടി രൂപ വിലമതിക്കുന്ന ഈ വസതിക്ക് ചുറ്റും പച്ചപ്പും വിശാലമായ പുല്‍ത്തകിടികളും തുറന്ന വരാന്തകളും പ്രകൃതിരമണീയമായ കാഴ്ചകളും ഒരുക്കിയിട്ടുണ്ട്. നഗര ജീവിതത്തിന്റെ തിരക്കുകളില്‍ നിന്ന് മാറിനില്‍ക്കാൻ കുടുംബം കൂടുതലായും ആശ്രയിക്കുന്നത് ഈ ഫാംഹൗസിനെയാണ്.

പാരമ്പര്യത്തോടുള്ള സ്നേഹത്തിന്റെ അടയാളം

ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലെ ഷഹബാദിലുള്ള പൂർവികരുടോ വസതികളോടും ആമിറിന് പ്രത്യേക അടുപ്പമുണ്ട്. 2012ല്‍ നല്‍കിയ അഭിമുഖത്തില്‍ ബന്ധുക്കളില്‍ നിന്ന് 22 വീടുകള്‍ വാങ്ങിയതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. പൂർവികരുടെ ഓർമ്മ നിലനിറുത്താനാണ് ഈ തീരുമാനം എടുത്തതെന്നും, ഭാവിയില്‍ അവിടെ കൃഷി ചെയ്യണമെന്നത് തന്റെ വലിയ ആഗ്രഹമാണെന്നും താരം പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക