ചാത്തന്നൂരില്‍ ചുവട് മാറ്റി കോണ്‍ഗ്രസ്. ഫോർവേർഡ് ബ്ലോക്കിന് നല്‍കിയിരുന്ന സീറ്റ് തിരികെ വാങ്ങി കെപിസിസി ജനറല്‍ സെക്രട്ടറി സൂരജ് രവിയെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാൻ നീക്കം.ഫോഡ്ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ മത്സരിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞത്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചാത്തന്നൂരില്‍ ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു.
മണ്ഡലത്തില്‍, ശക്തമായ മത്സരം കാഴ്ചവച്ചില്ലെങ്കില്‍ വിജയം സാധ്യത വിദൂരമായി പോലും ഇല്ലെന്ന ഭയമാണ് കോണ്‍ഗ്രസിന്റെ ഈ ചുവടുമാറ്റത്തിന് പിന്നില്‍.ബിജെപിയെ സംബന്ധിച്ച് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് ചാത്തന്നൂർ. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന പൊതുസമ്മതനായ ബി. ബി ഗോപകുമാറാണ് ബിജെപി സ്ഥാനാർത്ഥി. കഴിഞ്ഞ തവണ അദ്ദേഹം മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നു. കൂടാതെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപിയുടെ വോട്ട് വിഹിതം മണ്ഡലത്തില്‍ കുത്തനെ കൂടുകയും ചെയ്തിരുന്നു.
ചാത്തന്നൂർ കേന്ദ്രീകരിച്ച് ബിജെപി നേരത്തെ തന്നെ തെരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതോടെ ഇടത്- വലത് മുന്നണികളുടെ നെഞ്ചടിപ്പ് കൂടി. ഇത് കോണ്‍ഗ്രസിനുള്ളില്‍ വലിയ പൊട്ടിത്തെറിയിലേക്ക് മാറി. തങ്ങള്‍ക്ക് കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്ന് പറഞ്ഞു കൊണ്ടുള്ള പോസ്റ്റർ അടക്കം മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നാണം കെട്ട തോല്‍വി ഭയന്ന് ഹൈക്കമാൻഡിനടക്കം പരാതി പോകുകയും ചെയ്തു. ഇതോടെയാണ് ഫോർവേഡ് ബ്ലോക്കിന് നല്‍കിയ സീറ്റ് തിരികെ വാങ്ങാനുള്ള നീക്കം തുടങ്ങിയത്. എല്‍ഡിഎഫ് സിപിഐക്കാണ് ഇവിടെ സീറ്റ് നല്‍കിയത്.

















