കോതമംഗലം കുട്ടംപുഴ വെള്ളാരംകുത്ത് മേഖലയിലെ ഉന്നതിയില്‍ ചക്കയ്ക്കുള്ളില്‍ സ്ഫോടക വസ്തു ഒളിപ്പിച്ച്‌ കാട്ടു കൊമ്പനെ കൊന്ന സംഭവത്തില്‍ ഒരാളെ വനം വകുപ്പ് അറസ്റ്റ് ചെയ്തു.ആനക്കുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ഉന്നതിയിലെ പൊട്ടനാനിക്കല്‍ വീട്ടില്‍ ശശീന്ദ്രൻ (65) ആണ് കേസില്‍ പിടിയിലായത്.

ചക്കയ്ക്കുള്ളില്‍ സ്ഫോടക വസ്തു നിറച്ച്‌ വന്യ മൃഗങ്ങള്‍ക്ക് ഭക്ഷണമായി വയ്ക്കുന്ന രീതിയാണ് ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് കാട്ടു കൊമ്പന് ഗുരുതരമായി പരിക്കേറ്റ് മരിച്ചതെന്നാണ് വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക